CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 59 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍; എം6-ല്‍ എതിരെ വന്ന എച്ച്ജിവി ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; ഇടിച്ചുകയറിയ കാര്‍ പപ്പടം പോലെ പൊടിഞ്ഞു; ഒരു ചുക്കും സംഭവിക്കാതെ ഡ്രൈവറും, മകനും രക്ഷപ്പെട്ടു!

ജംഗ്ഷന്‍ 28ന് സമീപം വെച്ചാണ് എതിര്‍ദിശയില്‍ സഞ്ചരിച്ച ലോറിയുടെ ടയര്‍ ഊരിത്തെറിച്ചത്

റോഡില്‍ സഞ്ചരിക്കുമ്പോള്‍ അപകടം എപ്പോള്‍ വന്നുചേരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ച് സഞ്ചരിച്ചാലും എതിരെ വരുന്നവര്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ച് ഡ്രൈവ് ചെയ്യുമെന്ന് യാതൊരു ഉറപ്പും പറയാനും കഴിയില്ല. ഇനി അതുമല്ലെങ്കില്‍ ഒരു നായ കുറുകെ ചാടുകയോ, വഴിയില്‍ കിടക്കുന്ന കല്ലുകളോ മറ്റ് തടസ്സങ്ങളോ മതി അപകടം വിളിച്ചുവരുത്താന്‍. ഇതൊന്നും പോരാതെ എതിരെ വരുന്ന കൂറ്റന്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഇടിച്ചുകയറിയാല്‍ ദൗര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. 

ദൗര്‍ഭാഗ്യം കൊണ്ട് ടയര്‍ ഊരി ഇടിച്ചുകയറിയെങ്കിലും ഭാഗ്യം അപ്പോഴും കൂടെ ഉണ്ടായിരുന്നതിനാല്‍ കാര്‍ ഡ്രൈവര്‍ ജീവനോടെ രക്ഷപ്പെടുകയായിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ എന്നാണ് ഈ ഡ്രൈവറെ ലോകം വിളിക്കുന്നത്. എച്ച്ജിവി ടയര്‍ കാറിലേക്ക് ഇടിച്ചുകയറിയെങ്കിലും ഡ്രൈവര്‍ക്ക് വാഹനം സുരക്ഷിതമായി നിര്‍ത്താനും, നിസ്സാര പരുക്കുകളോടെ രക്ഷപ്പെടാനും സാധിച്ചു. 22.5 ടയര്‍ ലങ്കാഷയര്‍ ലെയ്‌ലാന്‍ഡിന് സമീപം വെച്ചാണ് അപകടം സൃഷ്ടിച്ചത്. 

വെള്ള പീജിയറ്റ് കാര്‍ സമ്പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും ഡ്രൈവറും യാത്രക്കാരനും രക്ഷപ്പെട്ടു. പിതാവ് വാഹനം ഓടിച്ചപ്പോള്‍ മകനാണ് യാത്രാ സീറ്റില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ ഇളയ മകന്‍ യാത്രയില്‍ ഒപ്പം കൂടാന്‍ ആഗ്രഹിച്ചെങ്കിലും ഇതിന് സാധിക്കാതെ പോയി. ജംഗ്ഷന്‍ 28ന് സമീപം വെച്ചാണ് എതിര്‍ദിശയില്‍ സഞ്ചരിച്ച ലോറിയുടെ ടയര്‍ ഊരിത്തെറിച്ചത്. ഇത് അതിവേഗത്തില്‍ ഉരുണ്ട് കാറിലേക്ക് പാഞ്ഞുകയറി. ട്രാഫിക്കിലെ മറ്റ് ലൈനുകളെ കടന്നെത്തിയ ടയര്‍ കാറിന്റെ മേല്‍ക്കൂര തകര്‍ത്താണ് നിന്നത്. കാറിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അപകടം നടന്ന വിവരത്തോടൊപ്പം ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ ഈ ഡ്രൈവറാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. എങ്ങിനെ അപകടത്തില്‍ നിന്നും പിതാവും മകനും രക്ഷപ്പെട്ടെന്ന് ചോദിച്ചാല്‍ തങ്ങള്‍ക്കും അറിയില്ലെന്ന് അധികൃതര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.