CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 40 Seconds Ago
Breaking Now

ലണ്ടനിലെ ക്രോയ്ഡണില്‍ സംഘടിപ്പിച്ച യു ആര്‍ യു കെ യുടെ ഒന്നാം വാര്‍ഷിക പരിപാടി വളരെ ഗംഭീരമായ് തന്നെ സമാപിച്ചു ; 'പ്രകാശം ഒട്ടും അകലെയല്ല.''

2019 മേയ് 18നു ലണ്ടനിലെ ക്രോയ്ഡണില്‍ സംഘടിപ്പിച്ച യു ആര്‍ യു കെ യുടെ ഒന്നാം വാര്‍ഷിക പരിപാടി വളരെ ഗംഭീരമായ് തന്നെ സമാപിച്ചു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു വിഞ്ജാനോല്‍സവം തന്നെയായിരുന്നു യു കെ യിലെ സ്വതന്ത്ര ചിന്തകരുടെ ഈ സംഗമം.

യു കെ യിലെ പ്രവാസികളെ ബാധിക്കുന്ന ബ്രെക്‌സിറ്റ് മുതല്‍ , യു കെ യിലെ കുട്ടികളുടെ പഠനരീതികളെ കുറിച്ച് വരെയുള്ള പ്രഭാഷണങ്ങള്‍ ഒട്ടേറെ അറിവുകളാണു സദസ്യര്‍ക്ക് പകര്‍ന്നു നല്‍കിയത്. മിക്ക സെമിനാറുകളും പങ്കെടുത്തവരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ്.

സംഘടനയുടെ വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ചു കുട്ടികള്‍ക്കായ് നടത്തിയ 'Make the Cut' എന്ന സയന്‍സ് വീഡിയോ മല്‍സരം വേറിട്ട അനുഭവമായ്.

നിത്യ ജീവിതത്തില്‍ ശാസ്ത്രം നമ്മെ ഏതൊക്കെ തരത്തില്‍ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചു നമ്മുടെ കുട്ടികള്‍ തയ്യാറാക്കിയ ഓരോ വീഡിയോകളും ഒന്നിനൊന്നു മികച്ചത് തന്നെയായിരുന്നു. 

നമ്മുടെ കുട്ടികള്‍ ശാസ്ത്രതല്‍പ്പരരായ് വളരുന്നു എന്നുള്ളത് അഭിനന്ദനാര്‍ഹം തന്നെയാണു.!

ഈ വീഡിയോ മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും , അവരെ പ്രോല്‍സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍!!, അനുമോദനങ്ങള്‍.!!

യു കെ യിലെ വേറിട്ട് ചിന്തിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണു യു ആര്‍ യു കെ (United rationalists of UK).

വലിയ അവകാശ വാദങ്ങള്‍ക്കൊന്നും ഞങ്ങള്‍ മുതിരുന്നില്ല. പക്ഷെ, പിറവി കൊണ്ട അന്ന് മുതല്‍ യുക്തിചിന്തയുടെ തിരിനാളങ്ങള്‍ യു കെ മലയാളികള്‍ക്ക് പകരുവാനായ് ഞങ്ങള്‍ ശ്രമിക്കുന്നു. കുട്ടികള്‍ക്കായ് വാന നിരീക്ഷണ ക്ലാസ്സ്, വിവിധ സെമിനാറുകളും വെബ്ബിനാറുകളും, യുക്തിചിന്തകരുടെ വാട്‌സാപ്പ് , ഫേസ്ബുക്ക് കൂട്ടായ്മ , ചര്‍ച്ചകള്‍ ..അങ്ങനെയൊക്കെയായ് വിവിധ തരത്തിലുള്ള ഇടപെടലുകള്‍ യുകെ യിലെ മലയാളി സമൂഹത്തില്‍ നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

യു ആര്‍ യു കെ എന്ന സംഘടനക്ക് യു കെ യിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സംഘടനയായ് മാറാന്‍ കഴിഞ്ഞതും യു കെ മലയാളി സമൂഹത്തിലെ ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണു.

അതു കൊണ്ട് മാത്രമാണു 2019 മേയ് 18 നു യു ആര്‍ യു കെ യുടെ ഒന്നാം വാര്‍ഷിക പരിപാടി വളരെ ഗംഭീരമായ് നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ച ഒന്‍പത് പ്രഭാഷകര്‍ പകര്‍ന്ന് തന്ന അറിവുകളൊക്കെയും വില മതിക്കാനാകാത്തതാണു. കേരളത്തില്‍ നിന്നും പ്രഭാഷകരെ കൊണ്ട് വരാം . പ്രഭാഷണങ്ങള്‍ ഒക്കെ നടത്താം. പക്ഷെ, യു കെ മലയാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ കൂടെയുള്ളവരല്ലേ വേണ്ടത്.?

യുക്തിവാദത്തിന്റെ വഴികള്‍ കല്ലും മുള്ളും കൊടുങ്കാറ്റും ഒക്കെ നിറഞ്ഞതാണു. പക്ഷേ, യുക്തിവാദികള്‍ മുന്നോട്ട് നീങ്ങുന്നത് ശാസ്ത്രാവബോധവും ശാസ്ത്രീയ മനോവൃത്തിയും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ പകരുവാന്‍ ശ്രമിച്ചു കൊണ്ടാണു.

വിമര്‍ശ്ശനാത്മകമായ ചിന്താ ശൈലി സ്വന്തമാക്കുക എന്നതു തന്നെയാണു ശാസ്ത്രീയ മനോവൃത്തിയിലൂടെ സഞ്ചരിക്കുന്നതിലുടെ നാം ലക്ഷ്യമിടേണ്ടത്. അതിനായാണു എല്ലാ യുക്തിവാദ പ്രസ്ഥാനങ്ങളും ശ്രമിക്കേണ്ടത്.

സമൂഹത്തില്‍, മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അന്ധവിശ്വാസ പ്രചരണങ്ങളും പ്രതിരോധിക്കാനും മതങ്ങളെ വിമര്‍ശിക്കാനും ,നേര്‍പ്പിക്കാനും , നവീകരിക്കാനും ആധുനികതയിലേക്ക് കൈ പിടിച്ചു നടത്താനും യുക്തിവാദി പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയൂ.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും , പ്രഭാഷകര്‍ക്കും , നന്ദി. കൂടാതെ, ഞങ്ങളുടെ പരിപാടിയെ കുറിച്ചുള്ള വാര്‍ത്താ വിവരങ്ങള്‍ നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കും ഞങ്ങള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് പരിപാടിയിലെ വിശിഷ്ട അതിഥികളായെത്തിയ റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, ശ്രീ. സനല്‍ ഇടമറുകിനും, ബ്രാഡ്‌ലെ സ്റ്റോക്ക് നഗരത്തിന്റെ ബഹുമാന്യ മേയര്‍ ശ്രീ. ടോം ആദിത്യക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ , നന്ദി അറിയിക്കുന്നു.

#URUKDareToThink

htps://www.youtube.com/playlist?list=PLrTOxoDHrXCPgBW0qt34EpRvmmVzocu88&disable_polymert=rue

 




കൂടുതല്‍വാര്‍ത്തകള്‍.