CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 51 Seconds Ago
Breaking Now

മലങ്കര (ഇന്‍ഡ്യന്‍) ഓര്‍ത്തഡോക്‌സ് സഭ ദശാബ്ദി ഫാമലി കോണ്‍ഫറന്‍സ് 2019- മേയ് 25,26 ശനി ഞായര്‍ തിയതികളില്‍ മില്‍ട്ടന്‍ കെയിന്‍സ് മലങ്കര നഗറില്‍ വച്ച് നടത്തപ്പെടുന്നു

ലണ്ടന്‍ ; മലങ്കര (ഇന്‍ഡ്യന്‍) ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പത്താമത് ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് 25-26 ശനി, ഞായര്‍ തിയതികളില്‍ മില്‍ട്ടന്‍ കെയിന്‍സ് കെന്റ് ഹില്‍പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുള്ള മലങ്കര നഗറില്‍ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ഫാമിലി കോണ്‍ഫറന്‍സിന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി, കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദിവന്ന്യാസോസ് തിരുമേനി, റവ ഫാ ഷോണ്‍ മാത്യു തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

25ാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ഈ കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക വിഭാഗം തന്നെ ക്രമീകരിച്ചിട്ടുണ്ട്.

ഉത്ഘാടന സമ്മേളനം, വിവിധ ക്ലാസുകള്‍, ഗ്രൂപ്പ് ചര്‍ച്ച, ഡിബേറ്റുകള്‍, സ്‌നേഹ വിരുന്ന്, കായിക വിനോദ പരിപാടികള്‍. വി കുമ്പസാരം എന്നിവ ഉള്‍പ്പെടെ ശനിയാഴ്ചത്തെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം 26ാം തിയതി ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വി കുര്‍ബാനയ്ക്ക് അഭിവന്ദ്യ പിതാക്കന്മാര്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നതും വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കുന്നതുമായിരിക്കും. തുടര്‍ന്ന് ചായ സല്‍ക്കാരം, പഠന ക്ലാസുകള്‍, ചര്‍ച്ചകള്‍, സ്‌നേഹ വിരുന്ന് എന്നിവയ്ക്ക് ശേഷം നടക്കുന്ന സമാപന യോഗത്തില്‍ വച്ച് മൈത്രാഭിഷേക ദശാബ്ദി ആഘോഷിക്കുന്ന ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയെ ആദരിക്കുന്നതും ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ദശതാരകം സ്മരണിക 2019 എന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും തുടര്‍ന്ന് കലാവിരുന്ന്, സ്വര്‍ണ്ണ സമ്മാന നറുക്കെടുപ്പ്, ആശിര്‍വാദം എന്നിവയോട് കൂടി സമാപിക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് -ദശാബ്ദി ആഘോഷത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നതായും ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ് വരുന്നതായും കോണ്‍ഫറന്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂവെന്നും ഭദ്രാസന സൈക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ് , ജനറല്‍ കണ്‍വീനര്‍മാരായ റവ ഫാ മാത്യൂസ് കുര്യാക്കോസ്, സുനിര്‍ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

സമ്മേളന നഗറിന്റെ അഡ്രസ്

കെന്റ് ഹില്‍ പാര്‍ക്ക് 

മില്‍ടണ്‍ കെയ്ന്‍സ് MK76 BZ

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ബിജു ഐസക്ക് ; 07961210315

സോണി മാത്യു ; 07913976676

സജി ഹെമല്‍ ഹാംസ്റ്റര്‍ഡ് ;07888713304

അനില്‍ ജോര്‍ജ് ;07888758694




കൂടുതല്‍വാര്‍ത്തകള്‍.