Breaking Now

ബിജെപിയെ തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് മരിക്കുന്നതാണ് നല്ലത്; വിമര്‍ശനവുമായി യോഗേന്ദ്ര യാദവ്

ഭരണഘടനാ മൂല്യങ്ങള്‍ക്കും, മതേതര ഇന്ത്യക്കും വേണ്ടി നിലകൊളളുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസിന് ബിജെപിക്ക് എതിരെ പോരാടാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ നിലനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല', യോഗേന്ദ്ര യാദവ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ടിവി ചാനലുകളില്‍ വന്നുനിറഞ്ഞതോടെ ആശങ്കയും, പ്രതീക്ഷകളും കുതിച്ചുയരുകയാണ്. വിശ്വസിക്കാനും, വിശ്വസിക്കാന്‍ കഴിയാതെയും വിവിധ തലങ്ങളില്‍ നിന്നും ആളുകള്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് മരിക്കുന്നതാണ് നല്ലതെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്. 

ഇന്ത്യയെന്ന ചിന്തയെ ബിജെപിയില്‍ നിന്നും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മരിക്കട്ടെയെന്നാണ് യാദവ് കുറ്റപ്പെടുത്തിയത്. 'ഗൗരവമായി ഏച്ചുകെട്ടലില്ലാതെ, വികാരങ്ങളില്ലാതെ പറയട്ടെ, കോണ്‍ഗ്രസ് മരിക്കണം. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ളതായിരുന്നു. ഇന്ത്യയെന്ന കാഴ്ചപ്പാടിന് വേണ്ടിയുള്ളതായിരുന്നു. ഭരണഘടനാ മൂല്യങ്ങള്‍ക്കും, മതേതര ഇന്ത്യക്കും വേണ്ടി നിലകൊളളുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസിന് ബിജെപിക്ക് എതിരെ പോരാടാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ നിലനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല', യോഗേന്ദ്ര യാദവ് പറഞ്ഞു. 

ഇന്ത്യയില്‍ ചരിത്രപരമായ പ്രവൃത്തി കോണ്‍ഗ്രസ് നിര്‍വ്വഹിച്ച് കഴിഞ്ഞു. പകരം സംവിധാനം സൃഷ്ടിക്കാന്‍ തടസ്സമാകുന്നത് കോണ്‍ഗ്രസാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയം തടയാന്‍ നിലവിലെ പ്രതിപക്ഷം സമ്പൂര്‍ണ്ണ പരാജയമായി. ഒരു പകരം സംവിധാനം അനിവാര്യമായിരിക്കുന്നു, യോഗേന്ദ്ര കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ യോഗേന്ദ്ര യാദവിന്റെ വാക്കുകള്‍ അനുചിതമാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുഷ്ബു സുന്ദര്‍ പ്രതികരിച്ചു. തിന്മയെ തടുക്കാനുള്ള ചുമതല എപ്പോഴും കോണ്‍ഗ്രസിന്റെ തലയില്‍ ആകുന്നത് എന്ത് കൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.