സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം സഹോയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഭാസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഹിന്ദി തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂറാണ്.
സുജീത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നീല്‍ നിതിന്‍ മുകേഷ്, ജാക്കിഷറഫ്, അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. വാസിം കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി , , ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.