CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 27 Seconds Ago
Breaking Now

വിരാട് കോലി ഒറ്റയ്ക്ക് പിടിച്ചാല്‍ പോരില്ല, മറ്റുള്ളവരും ഒപ്പം കൂടണം; ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു

വിരാട് കോലിക്ക് മേല്‍ അത്രയ്‌ക്കൊന്നും സമ്മര്‍ദം ഇല്ലെങ്കിലും ക്യാപ്റ്റന് സമ്പൂര്‍ണ്ണ പിന്തുണ ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്ക് മൂന്നാം ലോക കിരീടം ലഭിക്കൂവെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശ്വസിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കറെ ക്രിക്കറ്റ് ലോകം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നുവിളിക്കുന്നത് വെറുതെയല്ല. റണ്ണും, സെഞ്ചുറികളും, കിടിലന്‍ ബാറ്റിംഗും ഒക്കെയായി ക്രിക്കറ്റിലെ ഇതിഹാസ താരമായി വളര്‍ന്ന സച്ചിന് പക്ഷെ ലോകകപ്പ് മോഹം ഒരു വിദുരസ്വപ്നമായിരുന്നു, 2011 വരെ. ലോക ടൂര്‍ണമെന്റില്‍ ടീമിലെ സകലരും ഒത്തുപിടിച്ചപ്പോഴാണ് ടെണ്ടുല്‍ക്കറുടെ ആ സ്വപ്നം സഫലമായത്. 

വിരാട് കോലിക്ക് മേല്‍ അത്രയ്‌ക്കൊന്നും സമ്മര്‍ദം ഇല്ലെങ്കിലും ക്യാപ്റ്റന് സമ്പൂര്‍ണ്ണ പിന്തുണ ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്ക് മൂന്നാം ലോക കിരീടം ലഭിക്കൂവെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശ്വസിക്കുന്നത്. 'ഓരോ മത്സരങ്ങളിലും ഏതാനും ചിലരാകും കാര്യങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. ഇതിനും ടീം പിന്തുണ അനിവാര്യമാണ്. ഒരു വ്യക്തിയെ മാത്രം ആശ്രയിച്ച് ടൂര്‍ണമെന്റ് വിജയിക്കാന്‍ കഴിയില്ല. സുപ്രധാന ഘട്ടങ്ങളില്‍ അവരവരുടേതായ സംഭാവന വേണം. ഇത് സംഭവിച്ചില്ലെങ്കില്‍ നിരാശയാകും ഫലം', സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 

നാലാം നമ്പറില്‍ കൃത്യമായി ഒരു ബാറ്റ്‌സ്മാനെ ലഭിക്കാത്തതൊന്നും പ്രശ്‌നമല്ലെന്ന് സച്ചിന്‍ പറയുന്നു. നാലാമതും, ആറാമതും, എട്ടാമനായും ഒക്കെ കളിച്ച് നമ്മുടെ ആണ്‍കുട്ടികള്‍ക്ക് പരിചയമുണ്ട്. സാഹചര്യത്തിന് അനുസരിച്ച് ഇത് പ്രയോഗിക്കുകയാണ് പ്രധാനം, ലോകത്തില്‍ ടെസ്റ്റിലും, ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം ഓര്‍മ്മിപ്പിച്ചു. 

 

ഇന്ത്യയുടെ ഇപ്പോഴത്തെ ടീം സന്തുലിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 വര്‍ഷത്തോളം അനുഭസമ്പത്തുള്ളവരും, കഴിവുള്ള ചെറുപ്പക്കാരും ടീമിലുണ്ട്. അതുകൊണ്ട് തന്നെ ലോകകിരീടം ഉയര്‍ത്താന്‍ സാധ്യത ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.