CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 27 Seconds Ago
Breaking Now

കോടതി സമ്മതം മൂളി; അപകടത്തില്‍ മരിച്ച മകന്റെ ബീജത്തില്‍ നിന്നും കുഞ്ഞിന് ജന്മം നല്‍കാന്‍ മാതാപിതാക്കള്‍

കുടുംബം നിലനിര്‍ത്താന്‍ മകന്റെ ബീജം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ആകെയുണ്ടായിരുന്ന മകന്‍ വാഹനാപകടത്തില്‍ മരിച്ചതിന് ശേഷം തങ്ങളുടെ കുടുംബം അവസാനിച്ച് പോകരുതെന്ന് ആശിച്ച മാതാപിതാക്കള്‍ക്ക് യുഎസ് കോടതിയുടെ അനുകൂല വിധി. അന്തരിച്ച 21 വയസ്സുണ്ടായിരുന്ന മകന്റെ ബീജം ഉപയോഗിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കാനാണ് മാതാപിതാക്കള്‍ക്ക് ജഡ്ജ് അനുമതി നല്‍കിയത്. 

സ്‌കീയിംഗിന് ഇടെയാണ് ഫെബ്രുവരിയില്‍ പീറ്റര്‍ സൂ മരണമടഞ്ഞത്. കുടുംബം നിലനിര്‍ത്താന്‍ മകന്റെ ബീജം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സൂക്ഷിച്ചുവെയ്ക്കാന്‍ അനുമതി നല്‍കിയ ശേഷമാണ് യോംഗ്മിന്‍, മോണിക്കാ സൂ എന്നിവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. 

പീറ്ററിന്റെ ജനിതക ഘടകങ്ങള്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള യഥാര്‍ത്ഥ അവകാശി മാതാപിതാക്കള്‍ തന്നെയാണെന്ന് ജഡ്ജ് വ്യക്തമാക്കി. കോടതി ഉത്തരവിന്റെ സഹായത്തോടെ മരിച്ച മകന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. മൂന്ന് മക്കള്‍ വേണമെന്നും, സൈന്യത്തില്‍ ചേരണമെന്നുമുള്ള ആഗ്രഹങ്ങള്‍ എഴുതിവെച്ചാണ് പീറ്റര്‍ മരിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.