CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 2 Seconds Ago
Breaking Now

കോണ്‍ഗ്രസിന്റെ ഹൃദയ ഭൂമിയായ അമേഠിയില്‍ അരലക്ഷം വോട്ടിന് രാഹുലിന്റെ തോല്‍വി ; വിശ്വസിക്കാനാകാതെ കോണ്‍ഗ്രസ്

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 3 വര്‍ഷവും 98 ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടത്തുകാര്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചിട്ടുള്ളത്.

അമേഠിയെന്നാല്‍ രാഹുലിന്റെ തട്ടകം എന്നു നിസംശയം പറയാം. നെഹ്രു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യുപിയിലെ ഈ ലോക്‌സഭാ മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടാണ് രാഹുല്‍ തോല്‍വിയേറ്റുവാങ്ങിയത്. അതും 54731 വോട്ടുകള്‍ക്ക്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 3 വര്‍ഷവും 98 ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടത്തുകാര്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചിട്ടുള്ളത്. 2004 വരെ സോണിയയുടെ മണ്ഡലമായിരുന്നു അമേഠി.. മകനായി വിട്ടു നല്‍കിയ തവണ രാഹുല്‍ നേടിയത് മൂന്നു ലക്ഷത്തോളം വോട്ടിനാണ്. 2009ല 370198 ആയി ഭൂരിപക്ഷം. കഴിഞ്ഞ തവണ മോദി തരംഗം അലയടിച്ചപ്പോഴും ഒരു ലക്ഷത്തില്‍പരം വോട്ടിന് തോല്‍പ്പിച്ച സ്മൃതി ഇറാനിയാണ് ഇക്കുറി രാഹുലിനെ തോല്‍പ്പിച്ചത്.

1977ല്‍ സഞ്ജയ് ഗാന്ധിയാണ് മുമ്പ് തോറ്റ സ്ഥാനാര്‍ത്ഥി. ജനതാപാര്‍ട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയെ തോല്‍പ്പിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും തോറ്റിരുന്നു. അതിന് ശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് മണ്ഡലം കാത്തത്. സോണിയ വന്നതോടെ തുടര്‍ ജയമായിരുന്നു. ഇക്കുറി അമേഠി ജനം രാഹുലിനെ കൈവിട്ടു. അഞ്ചു വര്‍ഷമായുള്ള സ്മൃതി ഇറാനിയുടെ ചിട്ടയായ നീക്കങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. ഇതാണ് രാഹുലിന് തിരിച്ചടിയായതും.




കൂടുതല്‍വാര്‍ത്തകള്‍.