CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 43 Seconds Ago
Breaking Now

കോണ്‍ഗ്രസ് കള്ളനെന്ന് വിളിച്ചിട്ടും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് ശിവസേന

കാവല്‍ക്കാരനെ കോണ്‍ഗ്രസ് കള്ളനെന്ന് വിളിച്ചുവെങ്കിലും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് സാമ്‌ന മുഖ പ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ മികച്ച വിജയത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവവുമാണെന്ന് ശിവസേന. കാവല്‍ക്കാരനെ കോണ്‍ഗ്രസ് കള്ളനെന്ന് വിളിച്ചുവെങ്കിലും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് സാമ്‌ന മുഖ പ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി.

തൊഴിലില്ലായ്മയും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ അവയ്ക്ക് പരിഹാരം കാണാന്‍ പ്രാപ്തനായ നേതാവിനെ ജനം തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന് 60 വര്‍ഷങ്ങള്‍ നല്‍കി, എന്തുകൊണ്ട് മോദിയ്ക്ക് അഞ്ചുവര്‍ഷം കൂടി തന്നുകൂടായെന്ന് ജനം ചിന്തിച്ചു. മോദിയെ പോലെ കരുത്തനായ ഒരു നേതാവ് പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ അശോക് ചവാനേയും ശുശീല്‍കുമാര്‍ ഷിന്‍ഡെയേയും പോലെയുള്ള നേതാക്കള്‍ പരാജയപ്പെട്ടു. സുപ്രിയ സുളേയുടെ വിജയമാണ് എന്‍സിപിയ്ക്ക് ആശ്വാസമായത്.

എസ്പി ബിഎസ്പി സഖ്യത്തിനോ പ്രിയങ്കയ്‌ക്കോ യുപിയില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സാമ്‌നയില്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.