CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 18 Minutes 5 Seconds Ago
Breaking Now

തോല്‍വിയുടെ ഭാരം പേറവേ പിണറായി സര്‍ക്കാരിന് ഇന്ന് പിറന്നാള്‍ ; ആഘോഷങ്ങളില്ല

ഒന്നും രണ്ടും വര്‍ഷങ്ങളില്‍ നേട്ടങ്ങള്‍ നിരത്തി സര്‍ക്കാര്‍ ആഘോഷിച്ചപ്പോള്‍ ഇക്കുറി തിരിച്ചടിയായത് കനത്ത പരാജയമാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയിലിരിക്കേ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. ചരിത്ര തോല്‍വിയ്ക്ക് കാരണം സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ആക്ഷേപം ഉയരുന്നത് കൊണ്ട് തന്നെ ആഘോഷമില്ലാതെയാണ് കടന്നുപോകുന്നത്. പുത്തന്‍ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.

യുഡിഎഫിന്റെ വിജയാഘോഷമാണ് എല്ലായിടത്തും.ഒന്നും രണ്ടും വര്‍ഷങ്ങളില്‍ നേട്ടങ്ങള്‍ നിരത്തി സര്‍ക്കാര്‍ ആഘോഷിച്ചപ്പോള്‍ ഇക്കുറി തിരിച്ചടിയായത് കനത്ത പരാജയമാണ്. പ്രളയവും ശബരിമല വിഷയും സര്‍ക്കാരിന് തിരിച്ചടിയായി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ശബരിമല യുവതി പ്രവേശം നടപ്പാക്കാനിറങ്ങിയതോടെ കാലിടറി. ഒന്നും രണ്ടും വാര്‍ഷികങ്ങളും ആയിരം ദിനവുമെല്ലാം ആഘോഷമാക്കിയ സര്‍ക്കാര്‍ ഇക്കുറി ചെറിയ ചടങ്ങിന് പോലും ഇല്ല. 




കൂടുതല്‍വാര്‍ത്തകള്‍.