Breaking Now

ഐപിസി യുകെ, അയര്‍ലന്‍ഡ് റീജിയന്‍ 12ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 31 വെള്ളി മുതല്‍ ലണ്ടനില്‍ നടക്കും

ലണ്ടന്‍ ; ഇന്ത്യ പെന്തക്കോസ്ത് ദൈവസദാ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്റെ 12ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2018 മേയ് 31, ജൂണ്‍ 1,2 തിയതികളില്‍ ലണ്ടനിലുള്ള ബ്രന്റ്‌സൈഡ് ഹൈ സ്‌കൂള്‍ (ഗ്രീന്‍ഫോര്‍ഡ് അവന്യു,W713J) ല്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ഉത്ഘാടന സമ്മേളനത്തില്‍ പാസ്റ്റര്‍ ബാബു സകറിയ (റീജിയന്‍ വൈസ് പ്രസിഡന്റ്) ആദ്ധ്യക്ഷത വഹിക്കും. ആസ്റ്റര്‍ ജേക്കബ് ജോര്‍ജ് (റീജിയന്‍ പ്രസിഡന്റ്) ഉത്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, ജെയിംസ് ചാക്കോ മുഖ്യ പ്രഭാഷകരായിരിക്കും. ശനിയാഴ്ച രാവിലെ 9 മുതല്‍ പാസ്റ്റേഴ്‌സ് മീറ്റിങ്, പത്തു മണി മുതല്‍ റിവൈവല്‍ മീറ്റിങ് ഉച്ചയ്ക്ക് 2 മുതല്‍ പൈപ, സണ്‍ഡേ സ്‌കൂള്‍, സിസ്റ്റേഴ്‌സ് വാര്‍ഷിക മീറ്റിംഗുകള്‍ ഉണ്ടായിരിക്കും. വൈകീട്ട് ആറു മുതല്‍ സുവിശേഷ യോഗങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ 9.30 മുതല്‍ സുവിശേഷ യോഗങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ 9.30 മുതല്‍ റീജിയനിലെ സഭകളുടെ സംയുക്ത ആരാധനയും കര്‍ത്തൃമേശയും ഉണ്ടായിരിക്കും. ഡോ ബ്ലസന്‍ മേമനയുടെ നേതൃത്വത്തില്‍ ഐപിസി റീജണ്‍ കൊയര്‍ ആത്മീയ ആരാധനയ്ക്ക് നേതൃത്വം നല്‍കും. യുകെ ,അയര്‍ലന്‍ഡിലുള്ള വിശ്വാസ സമൂഹത്തെ പ്രസ്തുത കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജണല്‍ എക്‌സിക്യൂട്ടിവ്‌സിന് വേണ്ടി ബ്ര സാം മാത്യു (ജോയ്ന്റ് സെക്രട്ടറി), ബ്ര. ജോണ്‍ മാത്യു (ട്രഷറര്‍), ഫാ സീജോ ജോയ്,( പ്രമോഷണല്‍ സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക്കല്‍ കണ്‍വീനര്‍ evg സാം തോമസ് 07927150846, ബ്ര ജോസ് കുഞ്ചച്ചന്‍ ; 07828088979 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

വാര്‍ത്ത നല്‍കിയത് evg ജേക്കബ് ജോണ്‍ പാറയില്‍




കൂടുതല്‍വാര്‍ത്തകള്‍.