CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 45 Minutes 2 Seconds Ago
Breaking Now

ശക്തനായ പ്രതിപക്ഷ നേതാവ് ; രാഹുല്‍ഗാന്ധി എകെജിയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിപക്ഷ നേതാവാകുമോ ?

കണ്ണൂരില്‍ നിന്നാണ് എ കെ ജി പാര്‍ലിമെന്റിലെത്തിയതെങ്കില്‍ രാഹുല്‍ വയനാട്ടില്‍ നിന്നാണെന്ന് മാത്രം.

എ കെ ഗോപാലന് ശേഷം കേരളത്തില്‍ നിന്ന് ജയിച്ച് ലോക് സഭയിലെത്തിയ വ്യക്തി രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തുകയാണ്. ഔദ്യോഗിക സ്ഥാനം ലഭിച്ചില്ലെങ്കിലും രാഹുലാകും പ്രതിപക്ഷ നിരയുടെ നേതാവ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. 1952 ല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക സ്ഥാനം ലഭിച്ചില്ലെങ്കിലും എ കെ ജിയായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ പ്രതിമ, ആദ്യ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുകയും ചെയ്തു. 489 അംഗ ആദ്യ ലോക് സഭയില്‍ 364 സീറ്റുകള്‍ നേടിയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 16 അംഗങ്ങളുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പ്രതിപക്ഷനിരയില്‍ ഒന്നാമതെത്തിയത്. കണ്ണൂരില്‍ നിന്നാണ് എ കെ ജി പാര്‍ലിമെന്റിലെത്തിയതെങ്കില്‍ രാഹുല്‍ വയനാട്ടില്‍ നിന്നാണെന്ന് മാത്രം.

പ്രധാനമന്ത്രി പദത്തിനായുള്ള അങ്കം കുറിച്ച രാഹുല്‍ ഗാന്ധി, ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവിയെങ്കിലും പിടിച്ചെടുക്കുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ തവണ 44 സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് ഇക്കുറി 8 നില മെച്ചപ്പെടുത്തിയെങ്കിലും ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അംഗബലം നേടിയിട്ടില്ല. പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിക്കാന്‍ 54 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിനാകട്ടെ 52 സീറ്റുകള്‍ മാത്രമാണ് അക്കൗണ്ടിലാക്കാനായത്. കേവലം രണ്ട് സീറ്റില്‍ തട്ടി ഇക്കുറിയും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമുണ്ടാകാനുള്ള സാധ്യതകളാണ് കൂടുതലും. എന്നാല്‍ രണ്ടാമൂഴത്തിന്റെ തുടക്കത്തില്‍ വിശാലത കാണിക്കുന്ന മോദി, രാഹുലിന് അവസരം നല്‍കിയേക്കും.

54 കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലിമെന്റില്‍ ഉറപ്പാക്കാനായാല്‍ ഔദ്യോഗികമായി തന്നെ രാഹുലിന് സ്ഥാനം നേടിയെടുക്കാം. ഏതെങ്കിലും സ്വതന്ത്ര എം പിയെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിച്ചാലും രാഹുലിന് ഈ സ്ഥാനം ലഭിക്കും.

 

 




കൂടുതല്‍വാര്‍ത്തകള്‍.