CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 33 Seconds Ago
Breaking Now

അടുത്ത മാസം ജൂൺ എട്ടിന് ലണ്ടനിൽ വെച്ച് , കഥകളിയെ അടുത്തറിയുവാൻ ഒരു പഠന ശിബിരവും രംഗാവതരണവും നടത്തുന്നു

കഥകളി ശരിക്കും  ആസ്വദിക്കാനുള്ള ഒരു കലാരൂപമാണ് ....അതും  കേരളത്തിന്റെ സ്വന്തം എന്നു പറയാവുന്ന ഒരു ലോകോത്തമ കലാരൂപം ...!

അടുത്ത മാസം ജൂണ്‍ എട്ടിന്  ലണ്ടനില്‍ വെച്ച് , കഥകളിയെ അടുത്തറിയുവാന്‍ ഒരു  പഠന ശിബിരവും രംഗാവതരണവും  നടത്തുന്നു 

കഥകളിയെ അടുത്തറിയുവാന്‍ വേണ്ടി ഒരു  പഠന  ശിബിരവും ഒപ്പമൊരു രംഗാവതരണവും  അടുത്ത മാസം ജൂണ്‍ 8 , ശനിയാഴ്ച ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള  'കേരള ഹൌസി'ല്‍ വെച്ച് മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യും  , 'കലാചേതന യു.കെ' യും  ചേര്‍ന്നൊരുക്കുന്നു . 

ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കഥകളിയെ പ്രായോഗികമായി ഏറെ അടുത്തറിയാന്‍ കളമൊരുങ്ങുകയാണ് അന്ന് . കഥകളിയെ സമഗ്രമായ പരിചയപ്പെടുന്നതില്‍ തുടങ്ങി, വേഷചമയങ്ങളോടെയുള്ള അവതരണത്തില്‍ കലാശിക്കുന്ന പഠന പരമ്പരയാണിതിന്റെ പ്രത്യേകത. ഇതിനോടനുബന്ധിച്ച് അന്നേ ദിവസം കേരള ഹൌസില്‍   ഉച്ചക്ക്  12 മണിമുതല്‍ കഥകളി വേഷങ്ങളുടെ  ഒരു പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

 കേരളത്തിന്റെ തനതു കലയായ കഥകളി കൂടുതല്‍ അടുത്തറിഞ്ഞു ആസ്വദിക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാഹിത്യത്തോടൊപ്പം, കലയേയും ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌യുന്ന 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ ' ഈ പഠന ശിബിരത്തിനും രംഗാവതരണത്തിനും വേദിയൊരുക്കുന്നത് ...

അന്ന് വെകീട്ട് കൃത്യം 5 മണി മുതല്‍ 6 .30 വരെയുള്ള ആട്ടക്കഥ പഠന കളരിയില്‍     കഥകളി  വേഷങ്ങളെ പരിചയപ്പെടുത്തിയും ,  കൈമുദ്രകള്‍ മനസ്സിലാക്കി തന്നും,  

താള രാഗ നിശ്ചയങ്ങളെ വിവരിച്ചും , മറ്റു പ്രതീക വ്യാഖ്യാന ശേഷികള്‍ വ്യക്തമാക്കിത്തന്നും  കലാമണ്ഡലം വിജയകുമാറും , കലാമണ്ഡലം ബാര്‍ബറ വിജയകുമാറും ചേര്‍ന്ന്  പല പല ലഘു 

അവതരണങ്ങളിലൂടെ കഥകളിയുടെ ആസ്വാദനം പങ്കെടുന്നവര്‍ക്ക് മുമ്പില്‍ എത്തിക്കുന്നു... 

ശേഷം  പൂതനാമോക്ഷം എന്ന കഥകളി ആവിഷ്‌കാരത്തിന്റെ കഥയും കഥാ സന്ദര്‍ഭങ്ങളും കാഴ്ചക്കാരോട് വിശദീകരിച്ചുള്ള  അവതരണങ്ങള്‍ ...ഈ അപൂര്‍വ അവസരം ദയവായി നഷ്ടപ്പെടുത്താതിരിക്കുക.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി യു.കെ യില്‍ അങ്ങോളമിങ്ങോളം കഥകളിയുടെ നാനാതരം രംഗാവതരണ പര്യടനങ്ങളും , ഒപ്പം തന്നെ നാട്ടില്‍ 

നിന്നുള്ള പ്രശസ്ത കഥകളി കലാകാരന്മാരെ കൊണ്ടുവന്ന്  വരെ സംഘടിപ്പിക്കാറുള്ള 'ചേതന കഥകളി കമ്പനി' ഇക്കൊല്ലം 2019  സെപ്തംബര്‍ 15 ന്  'മലയാളി അസോസ്സിയേഷന്‍ 

ഓഫ് ദി യു.കെ' സംഘടിപ്പിക്കുന്ന  കഥകളി വേദിയില്‍   അവതരിപ്പിക്കുന്നത്   പൂതനാമോക്ഷം ആട്ടക്കഥയാണ്  . 

 

ആയതിന് മുന്നോടിയായി അന്നത്തെ പൂതനാമോക്ഷം കളിയുടെ   കഥയറിഞ്ഞ് ആട്ടം കാണുവാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണ്  ഈ  പഠന ശിബിരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൈവരുന്നത് ..

ചിരപരിചിതമായ കഥയാണ് പൂതനാമോക്ഷം. ശിശുവായ കൃഷ്ണനെ കൊല്ലുവാന്‍ കംസനാല്‍ നിയോഗിക്കപ്പെട്ട പൂതന അമ്പാടിയില്‍ എത്തുന്നതും, വിഷം പുരട്ടിയ മുല കുഞ്ഞിനു നല്‍കുന്നതും, മുലപ്പാലിനോടൊപ്പം പൂതനയുടെ ജീവന്‍ തന്നെയും കൃഷ്ണന്‍ പാനം ചെയ്യുന്നതുമാണ് ആ കഥ. 

ഇതില്‍ മനോഹരമായ ഒരു 'ട്വിസ്റ്റ്' ഉണ്ട്. കോമളരൂപനായ കുഞ്ഞിനോടു തോന്നുന്ന സ്‌നേഹം പൂതനയെ ഒരു ധര്‍മ്മസങ്കടത്തില്‍ എത്തിക്കുന്നു. വേണമോ വേണ്ടയോ എന്നതാണ് ഉള്ളിലെ വടംവലി. കുഞ്ഞിനെ കൊല്ലാതെ പോയാല്‍  താന്‍ കംസനാല്‍ കൊല്ലപ്പെടും. കുഞ്ഞിനെ കൊല്ലാന്‍ തീരെ മനസ്സില്ല താനും. മനോധര്‍മ്മത്തിനുള്ള വലിയ ഒരു അവസരമാണ് ഈ സന്ദര്‍ഭത്തില്‍ പൂതനാമോക്ഷം അവതരിപ്പിക്കുന്ന നടന്  ലഭിക്കുന്നത്...!

 

 ജൂണ്‍ എട്ടിന്   എല്ലാ  കലാസ്വദകരേയും കേരള ഹൌസിലേക്ക് സ്വാഗതം ചെയ്യുന്നു...

പങ്കെടുക്കുക , ആസ്വാദനം ഒരു  ആഘോഷമാക്കുക ..

 

Date : 08/06/19 , Time: sharp 5  6.30 pm. 

 

Venue: Kerala house, 671 Romford Road, London E12 5AD. 

 

അന്നേ ദിവസം 12 മണിമുതല്‍ കഥകളി വേഷങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. 

 

Free parking on nearby roads. visit http://coffeeandpotery.org/ for details.

 




കൂടുതല്‍വാര്‍ത്തകള്‍.