CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 35 Seconds Ago
Breaking Now

ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണം ; വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫേസ്ബുക്ക് പേജില്‍ മുറവിളിയുമായി ഒരുപക്ഷം

കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും ഫേസ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവിഎം തിരിമറി സംബന്ധിച്ച ക്യാംപയിന്‍ നടക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍വിജയത്തിനു പിന്നില്‍ ഇവിഎം തിരിമറിയാണെന്ന് ആരോപിച്ച് ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരുടെ മുറവിളി. ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നുമാണ് കമന്റ് ബോക്‌സുകളിലെ ആവശ്യം. യുഎസില്‍ പോലും തെരഞ്ഞെടുപ്പിന് പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. 

കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും ഫേസ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവിഎം തിരിമറി സംബന്ധിച്ച ക്യാംപയിന്‍ നടക്കുന്നത്. 

മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്കര!് രംഗത്തുവന്നിരുന്നു. ഇവിഎമ്മിന്റെ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നായിരുന്നു ഊര്‍മ്മിളയുടെ ആരോപണം. ഇവിഎം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണം ഉന്നയിച്ച ഊര്‍മ്മിള വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.

ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണുന്നതിനു മുന്‍പേ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. അവസാനം വിവി പാറ്റ് എണ്ണിയശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.