CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 48 Seconds Ago
Breaking Now

മമ്മൂട്ടി നായകനായ മധുരരാജ നൂറു കോടി ക്ലബില്‍

മമ്മൂട്ടി നായകനായ മധുരരാജ ഏറെ കാത്തിരിപ്പിനൊടുവില്‍ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചിരിക്കുകയാണ്. മധുരരാജയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. 45 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും 104 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍ തുകയെന്നും അണിയറക്കാര്‍ വ്യക്തമാക്കി. 

മധുരരാജയ്ക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദിയും അറിയിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ് ഒരുക്കിയ 'മധുരരാജ' പത്ത് വര്‍ഷം മുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും മുഖ്യ വേഷത്തിലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ്. പുലിമുരുകന് വൈശാഖ്ഉദയ് കൃഷ്ണപീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണിത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.