CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes 59 Seconds Ago
Breaking Now

രണ്ട് കോടിയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് കാരണം വെളിപ്പെടുത്തി സായ് പല്ലവി

രണ്ട് കോടിയുടെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് സായ് പല്ലവി പിന്മാറിയെന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി താരം.

'' ഒരിക്കല്‍ താന്‍ നേരിട്ട അരക്ഷിതാവസ്ഥകളും അപകര്‍ഷതാബോധവുമാണ് പരസ്യത്തില്‍നിന്ന് പിന്‍മാറാനുള്ള കാരണമെന്ന് സായ് പല്ലവി  പറഞ്ഞു. ബിഹൈന്‍വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 'എന്നോട് അടുത്തുനില്‍ക്കുന്ന ആളുകള്‍ എന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളും മാത്രമാണ്. പൂജ ചീസും ബര്‍?ഗറൊക്കെ നന്നായി കഴിക്കും. പല്ലവി തന്നെക്കാളും നിറമുണ്ടെന്ന അപകര്‍ഷതാബോധം പൂജയ്ക്ക് എപ്പോഴുമുണ്ടായിരുന്നു.

കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്പോഴൊക്കെ പൂജ തന്നെയും അവളെയും മാറിമാറി നോക്കുന്നത് ഞാന്‍ കുറെ തവണ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ഒരു ദിവസം ഞാന്‍ പൂജയോട് പറഞ്ഞു; പൂജു നിനക്ക് നിറം വേണമങ്കില്‍ നീ പഴവും പച്ചക്കറിയും കഴിക്കണമെന്ന്. ഞാന്‍ പറഞ്ഞത് പോലെ ഇഷ്ടമല്ലാഞ്ഞിട്ട് പോലും അവള്‍ പഴവും പച്ചക്കറിയുമൊക്കെ കഴിച്ചു. കാരണം അവള്‍ക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാന്‍ ചെയ്തതിനെക്കുറിച്ചോര്‍ത്ത് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. തന്നെക്കാള്‍ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെണ്‍കുട്ടിയില്‍ താന്‍ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്നത് ചിന്തിച്ചു, സായ് പല്ലവി പറഞ്ഞു. 

അത്തരം പരസ്യത്തില്‍ അഭിനയിച്ച് കിട്ടുന്ന തുകതൊണ്ട് താന്‍ എന്താണ് ചെയ്യുക? വീട്ടിലേക്ക് പോകും മൂന്ന് ചപ്പാത്തിയോ ചോറോ കഴിക്കും. അല്ലെങ്കില്‍ കാറില്‍ കറങ്ങി നടക്കും. അതിനെക്കാളും വലിയ ആവശ്യങ്ങളൊന്നും തനിക്കില്ല. തനിക്ക് ചുറ്റുമുള്ള ആളുകളുടെ സന്തോഷത്തിനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് നോക്കുന്നത്. അല്ലെങ്കില്‍ എനിക്ക് പറയാനാകും നമുക്കുള്ള അത്തരം നിര്‍ണ്ണയങ്ങളൊക്കെ തെറ്റാണ്. ഇത് ഇന്ത്യന്‍ നിറമാണ്. വിദേശികളുടെ അടുത്ത് പോയി നിങ്ങളെന്താണ് വെളുത്തിരിക്കുന്നത്, നിങ്ങള്‍ക്ക് കാന്‍സര്‍ വരും അറിയുമോ എന്ന് ചോദിക്കാന്‍ കഴിയില്ല. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകള്‍ക്ക് ഇരുണ്ട നിറമാണ്. അവര്‍ ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകളാണ്.,സായ് പല്ലവി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.