CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 59 Minutes 24 Seconds Ago
Breaking Now

സല്‍മാന്‍ ഖാന്റെ കൂടെ ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ദിഷ പട്ടാണി

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ കൂടെ ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ അവസരം ഉണ്ടാകില്ലെന്ന് യുവ നടി ദിഷ പട്ടാണി.

ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് കാരണമായി ദിഷ ചൂണ്ടിക്കാണിക്കുന്നത്. സല്‍മാന്‍ നായകനായ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഭാരതിലെ നായികമാരില്‍ ഒരാളാണ് ദിഷ പട്ടാണി.

സല്‍മാന്റെ യൗവനകാലഘട്ടം കാണിക്കുന്ന ഭാഗത്താണ് ദിഷ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായവ്യത്യാസം പ്രശ്‌നമാകുന്നില്ലെന്നും ദിഷ പറഞ്ഞു.

'ഇനി സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. ഭാരതില്‍ അദ്ദേഹം 30 വയസ്സുകാരനായി അഭിനയിക്കുന്ന ഭാഗത്തായിരുന്നു കൂടെ അഭിനയിച്ചത്. അതുകൊണ്ട് പ്രായ വ്യത്യാസം പ്രശ്‌നമല്ല. ഇനി അങ്ങനെ ഉണ്ടാകുമോ എന്ന് അറിയില്ല' ദിഷ പട്ടാണി പറഞ്ഞു.

കഠിനാധ്വാനിയായ ആളാണ് സല്‍മാനെന്നും ഒത്തിരി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ പറ്റിയെന്നും ദിഷ പറഞ്ഞു. സര്‍ക്കസ് കൂടാരത്തിലെ ട്രപ്പീസ് ആര്‍ട്ടിസ്റ്റായാണ് ഭാരതില്‍ ദിഷ വേഷമിടുന്നത്. കത്രീന കൈഫാണ് നായിക. ചിത്രം ഈദ് റിലീസാണ്.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.