CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Minutes 18 Seconds Ago
Breaking Now

മീനമാസത്തിലെ ഈസ്റ്റര്‍ മേടത്തിലെ വിഷു ആഘോഷങ്ങളുടെ തുടര്‍ച്ച എന്നോണം ഇതാ അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമവുമായി കലാ ഹാംഷെയർ .

 യുകെയില്‍ ഇദംപ്രഥമമായി 30-ല്‍ പരം ഗായകര്‍ കല ഹാംഷെയർ സംഘടിപ്പിക്കുന്ന  ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന ഗാനസന്ധ്യയില്‍ ഒത്തുചേരുന്നു . ദിലീപ് ഇളമത്ത്, സി.എ.ബ്ലാക്ക്‌ പൂളില്‍ നിന്നു ജയന്‍അംബാലി, ഹെവന്‍ലി റോക്സ് നോര്‍ത്താംപ്ടനില്‍ നിന്നും ദിലിപ് രവി,  ഡോ.വിപിന്‍ നായര്‍,ലെസ്റെര്‍ മെലഡിയുടെ സ്റ്റാന്‍ലി പൈംബിള്ളില്‍ , ഷിജി സ്റ്റാന്‍ലി , അഭിലാഷ് പോള്‍ , അനീഷ്‌ ജോണ്‍ ,ചേതന നിസരിയുടെ ദീപസന്തോഷ്‌,ബിനോയ്‌ മാത്യു ,ഡി കെ സി യില്‍ നിന്നും ഷാലു ചാക്കോ ,അനിത ഗിരിഷ്, ശ്രീകാന്ത്, ക്രോയ്ഡോണ്‍ വോയ്സിലെ സുരേന്ദ്രന്‍ ജനാര്‍ദനന്‍, ശ്രീകുമാര്‍ രാഘവന്‍ ,സുധീഷ്‌ , സൌതംപ്ടനില്‍ നിന്നു മാത്യു ചാക്കോ ,ഷിബു തോമസ്‌ , പീറ്റര്‍ ജോസഫ്‌, ബിറ്റെനിലെ റജി  ജോര്‍ജ് , ഈസ്റ്റ്ലെയിലെ മാത്യു എബ്രഹാം, ലണ്ടനിലെ രജനി പിള്ള, ഹേവാര്‍ട്സ് ഹീത്തില്‍ നിന്നു അന്ടോ,ഏഷ്യാനെറ്റു യുകെ  ഡയറക്ടര്‍ ശ്രീകുമാര്‍, ഇവരെ കൂടാതെ ഗ്രയ്സ് മെലോഡിയസ്സിന്റെ നോബ്ള്‍ മാത്യു ,സാന്ദ്ര ജയ്‌സണ്‍, ട്രീസ ജിഷ്ണു ,ജിലു ഉണ്ണികൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍നായർ എന്നിവരാണ് ഈമനോഹര സന്ധ്യയിലെ നിറമലരുകള്‍.  

അര്‍ദ്ധസമ്പുഷ്ടമായ വരികള്‍ പ്രണയം, വിരഹം, ശ്രിംഗാരം, ഭക്തി, പ്രാര്‍ത്ഥന, ദര്‍ശനം, പ്രകൃതി, താരാട്ട്, ഹാസ്യം, കഥ, നൃത്തം,സന്ദര്‍ഭം, സാമൂഹ്യം, ഇവയെല്ലാം ഉള്‍കൊണ്ട ഗാനസമാഹരത്തില്‍ നിന്നു അടര്‍ ത്തിയെടുതതാണ് ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡില്‍ ആലപിക്കപ്പെടുന്ന ഗാനങ്ങള്‍ ഓരോന്നും.

വയലാര്‍,  ശ്രീകുമാരന്‍ തമ്പി, പി.ഭാസ്കരന്‍ ,ഓ എന്‍ വി  എന്നി ശ്രേഷ്ട കവികളുടെ തൂലികയില്‍ നിന്നു പലപ്പോഴായുതിര്‍ന്നു വീണ ഗാനശകലങ്ങള്‍ ദേവരാജന്‍ മാസ്റ്റര്‍  ദക്ഷിണാമൂര്‍ത്തി സ്വാമി ബാബുരാജ്‌ സലീല്‍ ചൌധരി അര്‍ജുനന്‍ മാസ്റ്റര്‍ തുടങ്ങിയ സംഗീത  സംവിധായകര്‍ ചിട്ടപ്പെടുത്തി, അത്രയ്ക്ക് ഹൃദയഹാരിയായ ആ ഗാനങ്ങളുടെ പുനര്‍ജനനമാണ് ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ഇവയില്‍ പലതും നാം അറിയാതെ തന്നെ മൂളി പോകുന്നവയാണ്, ഈ ഗാനമാലികയിലെ കണ്ണികളാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുകയാണ് കല ഹാംഷെയർ   .

 ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍പാശ്ചാത്യസംഗീതത്തിന്ടെ മധുരം നുണയുന്ന  ഇന്നത്തെ തലമുറയ്ക്ക്  ഒരു തിരിഞ്ഞു നോട്ടമാകട്ടെ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ . നമ്മുടെ സംസ്കാരതനിമയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ നിത്യഹരിതങ്ങളായ ശീലുകള്‍ കുറച്ചെങ്കിലും ഈ തലമുറയെ സ്വധീനിച്ചിരുന്നെങ്കില്‍.......

വയലാര്‍ രാമവര്‍മ്മ 

 ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി പ്രേമം ദിവ്യമാമോരനുഭൂതി എന്ന് കുറിച്ച ശ്രീ വയലാര്‍ രാമവര്‍മ 27 മാര്‍ച്ച്‌ 1928 ല്‍ ജനിച്ചു  2000- ല്‍ പരം സിനിമഗാനങ്ങളും ഖണ്ഡകാവ്യങ്ങളും കവിതകളും മറ്റുമായി 27-ഒക്ടോബര്‍ 1975 ല്‍  കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കാത്ത വേദികളോ ഗാനരംഗങ്ങള്‍ ഉള്‍പെടാത്ത ടെലിവിഷന്‍ ഗനോപഹരങ്ങളോ നിസ്സംശയം ഇല്ലെന്നു തന്നെ പറയാം .പ്രണയമായാലും വിരഹമായാലും ദുഖമായാലും  സന്തോഷമായാലും ഏവരും അറിയാതെ മൂളിപ്പോകുന്ന മറക്കാനാവാത്ത എത്രയോ ഗാനങ്ങലാണ് നമുക്ക് വയലാര്‍  സമ്മാനിച്ചിരിക്കുന്നത് .

  മനുഷ്യനും മതങ്ങളും കൂടി മണ്ണ് പങ്കുവക്കുമ്പോഴും കാവിയുടുപ്പുമായ് കാറ്റ് കൊള്ളാന്‍ വരുന്ന കര്‍പൂര മേഘങ്ങളും , മലകളും പുഴകളും പൂവനങ്ങളും അടങ്ങി ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങളുമായി ആയിരം പാദസരങ്ങള്‍ കിലുക്കി ഒഴുകിയ പര്‍വ്വതനിരയുടെ പനിനീരായ പെരിയാരിനെയും കൈ പിടിച്ചുകൊണ്ടു ബാലികുടീരങ്ങള്‍ക്ക് സിന്ദൂരമാല ചാര്‍ത്തിയും, കന്യാകുമാരിയിലെ കല്ലുമാലയും അച്ഛന്‍കൊവിലാറ്റിലെ കൊച്ചോളങ്ങളെയുംകുറ്റാലം കുളിരരുവിയെയും അഷ്ടമുടി കായലിലെ ചിന്നകിളിയെയും കാണിച്ചു തന്നു അര്‍തുങ്കല്‍പള്ളിയില്‍പെരുന്നാളും ആലുവാ ശിവരാത്രിയുംകണ്ടു ഭാരതപുഴയിലെപൊന്നോളങ്ങളോടോത്തു മുത്തുമണി പളുങ്ക് വള്ളത്തിലേറി പുത്തൂരം വീട്ടില്‍ വന്നു ചക്രവര്തിനിക്കായി ശില്പ ഗോപുരം  തുറന്നുതന്നു പുണ്യ ആശ്രമത്തില്‍ അന്യനെ പോലെ  നില്‍ക്കുവാന്‍ വയലാറിന് മാത്രമേ കഴിയൂ.ഹിന്ദു ആയാലും മുസല്‍മാന്‍ ആയാലും ക്രിസ്ത്യനി ആയാലും തമ്മില്‍ കണ്ടാല്‍ അറിയാതെ ആകുമ്പോഴും ഇന്ത്യ ഭ്രാന്താലയം ആകുമ്പോഴും വയലാര്‍  എനിക്ക് മരണമില്ല എന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു .വയലാര്‍ രാമവര്‍മ്മയുടെ ഓര്മകള്‍ക്ക് മുന്‍പില്‍ യു കെ മലയാളി കലാകാരന്മാരുടെ പ്രണാമം .

ശ്രീകുമാരന്‍തമ്പി

         ഹൃദയരാഗങ്ങളുടെ ഹൃദയസരസ്സിന്റെ ഹൃദയസ്പന്ദനങ്ങള്‍ സാധാരണകാരിലേക്ക് പകര്‍ന്നു കൊടുത്ത  ശ്രീ കുമാരന്‍തമ്പി, സ്വന്തമെന്ന പദത്തിനെന്തര്‍ഥം മനസ്സിലാക്കുവാന്‍  ബന്ധുവാര് ശത്രുവാര്എന്നറിയണം  എന്ന് പറഞ്ഞപ്പോള്‍ കസ്തൂരി മണക്കുന്ന കാറ്റിനെയും കാമുകനെയുംകൂട്ടി ആറാട്ടിന് ആനകള്‍  എഴുന്നുള്ള സമയം  കാവടി ചിന്ദ്‌ പാടി  ആറന്മുള ഭഗവാന്റെ പോന്നുകെട്ടിയ ചുണ്ടന്‍ വള്ളവുമായി ആലപുഴ പട്ടണത്തില്‍ മാത്രമല്ല യു കെ യിലും ശ്രീ കുമാരന്‍ തമ്പിയുടെ മധുരം വിളമ്പുവാന്‍ 30-ഓളം ഗായകര്‍ എത്തിചേരുന്നു. ശ്രീ കുമാരന്‍തമ്പിയുടെ  സഹസ്രദല ശോഭിതമായി നില്‍ക്കുന്ന  പാട്ടിന്റെ പാലാഴിയിലേക്കുള്ള ഒരു എത്തി നോട്ടമാണ്  കലയുടെ  ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ . ആസ്വാദക മനസ്സിന്റെ ഹൃദയസരസ്സില്‍  നിത്യ ശോഭമായൊരു കുളിര്‍കാറ്റു  വീശുവാന്‍ ഈ ഗാനസന്ധ്യക്ക്‌    കഴിയുമെന്നു പ്രത്യാശിക്കുന്നു 

പി.ഭാസ്കരന്‍

പുല്ലാററ്പാടത്ത് ഭാസ്കര മേനോന്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു 3000-ല്‍ പരം ഗാനങ്ങള്‍ക്ക് ജന്മം നല്‍കി രചയിതാവായും സംവിധായകനായും തിളങ്ങി നിന്നു 1954 ല്‍  പ്രസിടെന്റിന്റെ വെള്ളി മെഡലും ഒട്ടനവധി  പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .നീലക്കുയില്‍, മൂലധനം, ഇരുട്ടിന്റെ ആത്മാവ്, ജഗദ്‌ ഗുരു ആദി ശങ്കരന്‍ ഇവ അദ്ദേഹത്തിന്റെ പ്രസസ്തമായ ചലച്ചിത്രങ്ങള്‍ ആണ്.

 കുയിലിനെതേടി കായലരികത്ത് വല എറിഞ്ഞ് ഇന്നലെ മയങ്ങുമ്പോള്‍ കരിമുകില്‍ കാട്ടില്‍ മഞ്ഞണി പൂനിലാവും കണ്ടു, അല്ലിയാമ്പല്‍ കടവില്‍ ചെന്ന് പ്രാണസഖിയെ, സ്വര്‍ഗ്ഗ ഗായികയെ, ആ പ്രിയമുള്ളവള്‍ക്കായി  താമസമെന്തേ എന്ന് പറയാതെ പുരാരയപ്പോള്‍ പൂങ്കോഴി കൂകും വരെ മധു ചോരിയാനും മലര്‍ ചോരിയാനും ആയി മധുര പ്രതീക്ഷതന്‍  തീരമായ കലഹംപ്ഷയരിന്റെ  സംഗീത വിരുന്നില്‍ ഭാസ്കരന്‍ മാസ്റെരിന്റെ ഭാവനകള്‍ ചിറകിട്ടടിക്കുന്നു.  

ഓ. എന്‍.വി 

ഒറ്റപ്ലാക്കള്‍ നമ്പിയാടി വേലുകുറുപ്പ് പദ്മശ്രീ പദ്മഭൂഷന്‍ ഡോക്റ്റ്റേറ്റ്കൂടാതെ  നിരവധി കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ക്കും  ഉടമയാണ്.അദ്ദേഹത്തിന്റെ കവിതകളില്‍  ചിലത് ദാഹിക്കുന്ന പാനപാത്രം, മരുഭൂമി, നീലകണ്ണ്‍കള്‍, മയില്‍‌പീലി, ഭൂമിക്കുചരമഗീതം,മൃഗയ , ഒരുതുള്ളി വെളിച്ചം, അക്ഷരം എന്നിവയാണ്.

കുന്നുമണി ചെപ്പു തുറന്നു വാതില്‍ പഴുതിലൂടെ കുങ്കുമംവാരി വിതറി ,ഒരു ദളം മാത്രം വിടര്‍ന്ന ചെമ്പനീര്‍ മുകുളമായി ശ്യാമമേഘത്തെ പ്രേമദൂതുമായും  മാടപ്രാവിനെ കുട്ടിനായും  വിളിച്ച് കല്ലോലിനികള്‍ക്ക് ചാരെ സാഗരങ്ങളേ പാടി ഉറക്കുവനായി കലയിലൂടെ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ഗായകര്‍ ഒരുമിക്കുന്നു.

ജി. ദേവരാജന്‍ മാസ്റ്റര്‍

 ദേവരാജന്‍ മാസ്റ്റര്‍ പരവൂരില്‍  (കൊല്ലം) ജനിച്ചു. 320പരം സിനിമകള്‍ക്കും 70 നാടകങ്ങള്‍ക്കും 25ഓളം ഇതര ഭാഷാ പകര്‍ന്നു ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നു.യേശുദാസിന്റെയും ജയച്ചന്ദ്രന്റെയും സംഗീത ഉപാസനയില്‍ ദേവരാജന്‍ മാസ്റ്റര്‍ വലിയപങ്ക് വഹിച്ചിട്ടുണ്ട്‌. വയലാര്‍ ശ്രീകുമാരന്‍ തമ്പി , ഓ എന്‍ വി ,പ്.ഭാസ്കരന്‍  എന്നിവരുടെ ഒട്ടു മിക്ക ഗാനങ്ങളും ചിട്ടപെടുത്തിയിട്ടുണ്ട്. മിക്ക വര്‍ഷങ്ങളിലും അവാര്‍ഡ്‌ മസ്റ്റെരെ തേടി എത്തിയിരുന്നു 15 മാര്‍ച്ച്‌ 2006ല്‍ മാസ്റ്റര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും  ഈ മനോഹരതീരത്തു ഒരിക്കല്‍ കൂടി ഈ മഹാരഥന്‍റെ ഗാനങ്ങള്‍ പുനരാവിഷ്കരിക്കപ്പെടുന്നു.

എം.എസ്.ബാബുരാജ്

 

29 മാര്‍ച്ച്‌ 1921 ല് മുഹമ്മദ്‌ സാബിര്‍ ബാബുരാജ് ജനിച്ചു,ഹിന്ദുസ്ഥാനി സംഗീതത്തില്‍  ആണ്  പ്രാവീണ്യ൦ നേടിയത്, പലബുദ്ധി മുട്ടുകളെയും വകവയ്ക്കാതെ സംഗീതത്തിനു വേണ്ടി ജീവിതംഉഴിഞ്ഞു വച്ചു. 1978 ല്‍ബാബുരാജ്നമ്മെ വിട്ടു പിരിഞ്ഞു.ഇക്കരെയാണ്താമസമെങ്കിലും പാവാട പ്രായമായ പ്രാണസഖിക്ക്  വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുവാന്‍  അയലത്തെ സുന്ദരിയേം കൊണ്ട് അനുരാഗഗാനവും പാടി അകലെ അകലെയുള്ള നീലാകാശത്തെക്ക് നോക്കി ഒരു പുഷ്പം മാത്രം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്‌, ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്ന അദ്വൈത മന്ത്രവുമായി കലാകാരന്‍മാര്‍ സംഗീതാര്‍ച്ചനയില്‍ പങ്ക്ചേരുന്നു.

ദക്ഷിണാമൂര്‍ത്തി

വെങ്കിടേശ്വര ദക്ഷിണാമൂര്‍ത്തി ( സ്വാമി ) ആലപുഴയില്‍ 22ഡിസംബര്‍ 1919ല്‍ ജനിച്ചു.  വയലാറിനും, പി.ഭാസ്കരനും ശ്രീകുമാരന്‍ തമ്പിക്കും വേണ്ടി നിരവധി ഗാനങ്ങള്‍ ചിട്ടപെടുത്തി,  എ.ആര്‍.റഹ്മാന്റെ പിതാവ് ആര്‍. കെ.ശേഖര്‍ സ്വാമിയുടെ ശിഷ്യന്‍ ആയിരുന്നു.  അഗസ്റ്റിന്‍ ഭാഗവതര്‍ ഡോ.യേശുദാസ് വിജയ്‌യേശുദാസ്  ഏ മൂന്നു തലമുറകളില്‍ പെട്ടവര്‍ക്ക്  സംഗീത സംവിധാനം നിര്‍വഹിക്കാന്‍ കഴിഞ്ഞതു

മഹത്തായ നേട്ടം ആയി കാണുന്നു. ഉത്തരാ സ്വയംവരം കഥകളി കണ്ടു വന്നപ്പോള്‍ സ്വപ്നങ്ങളായ സ്വര്‍ഗ്ഗ കുമാരിമാരിമാരെ പോന്നോടകുഴലില്‍ല് ഒളിച്ചിരുന്ന   പാട്ടു പാടി ഉറക്കാന്‍  കഴിഞ്ഞ സ്വാമിയെയും  കല  അനുസ്മരിക്കുന്നു.

എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍

 സര്‍ഗാത്മക സംഗീത രാജാവ്‌ എന്നറിയപെടുന്ന അര്‍ജുനന്‍ മാസ്റ്റര്‍ 1000 ഗാനങ്ങള്‍ക്ക് ഇമ്പമാര്‍ന്ന ഈണം നല്‍കിയിട്ടുണ്ട്. ഭജന സംഘത്തിലൂടെ സിനിമയില്‍ വന്നുചേര്‍ന്നു.നിരവധി പുരസ്കാരങ്ങള്‍ അര്‍ജുനന്‍ മസ്റെര്‍ക്ക് സ്വന്തമായുണ്ട്‌. വാല്‍കണ്ണെഴുതിയ വനപുഷ്പവുമായി നിന്മണിഅറയില്‍ , നിന്‍ മണിമേടയില്‍ വന്ന ഈ രാജ ശില്പിയെ  ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ല്‍ മറക്കാനാവുമോ?.

സലില്‍ ചൌധരി

   വടക്കന്‍ ബംഗാളില്‍  1922ല്‍ ജനിച്ചു  1949ല്‍ സിനിമ രംഗത്ത് പ്രശസ്തമായ ബംഗാളി ചിത്രമായ  പരിബര്തനില്‍ കൂടി അരങ്ങേറി 41 ബംഗാളി , 75 ഹിന്ദി 29 മലയാളം സിനിമകള്‍ക്ക്‌ സംഗീതം പകര്‍ന്നു. മാടപ്രാവേ വാ ,സാഗരമേ ശാന്തമാക, ആയില്യം പാടത്തെ പെണ്ണേ,ശ്യാമ മേഘമേ നീ യെന്‍ , ഓണപൂവേ , പെണ്ണാളെ പെണ്ണാളെ തുടങ്ങി കുറെ മലയാള ഗാനങ്ങള്‍ നമുക്ക് ആയി  കാഴ്ച വച്ചു. 1995ല്‍ സലില്‍ ദാ ഓര്‍മ്മയായി, മറാത്തി, തമിഴ്, ആസാമീസ്, ഒറിയ,തെലുഗ് ഗുജറാത്തി ചലച്ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നല്‍കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ശിരസ്സ്‌ നമിക്കുന്നു.

മലയാള സിനിമ വിഗതകുമാരനില്‍ തുടങ്ങി സെല്ലുലോയ്ഡില്‍ കൂടി കടന്നു പൊയ്കൊണ്ടിരിക്കുന്നു. 1926 ല്‍ ജെ.സി.ഡാനിയേല്‍ എഴുതി നിര്‍മിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള നിശബ്ദ ചലച്ചിത്രം 1930 ല് കാപിടോള്‍ തീയേറ്ററില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. വിഗതകുമാരന്‍റെ തുടര്‍ച്ചയെന്നോണം 1938  ല് ആദ്യ സംസാരിക്കുന്ന സിനിമ  ബാലന്‍ ശ്യാമള പിക്ചെര്സിന്റെന്‍റെ ബാനറില്‍ മുതുകുളം രാഘവന്‍ പിള്ളയുടെ കഥയെ ആസ്പദമാക്കി ടി.ആര്‍.സുന്ദരം നിര്‍മ്മിച്ച്‌ എസ്.നോട്ട്ടാനിയുടെ സംവിധാനത്തില്‍ മോഡല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. അന്യ ഭാഷാ ഗായകരെ ആദ്യകാലഘട്ടത്തില്‍ ഉള്‍പെടുത്തിയെങ്കിലും പിന്നീട് ജാനമ്മഡേവിഡ്‌, എ.എം.രാജാ,ജിക്കി,കമകറ പുരുഷോത്തമന്‍,ഉദയഭാനു,അഭയദേവ്,എല്‍.പി.ആര്‍.വര്‍മ്മ എന്നിവര്‍ തുടങ്ങിവച്ച ഗാനലോകം ഇന്ന് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ഗാനരംഗങ്ങള്‍ ചലച്ചിത്രങ്ങളുടെ അവിഭാജ്യഘടകമായി മാറികഴിഞ്ഞിരുന്നു. വയലാര്‍, ദേവരാജന്‍, പി.ഭാസ്കരന്‍,ശ്രീകുമാരന്‍ തമ്പി, ഓ,എന്‍.വി, എ.ടി.ഉമ്മര്‍ , ശ്യാം, കെ.പി.ബ്രഹ്മാനന്ദന്‍, എം.ബി. ശ്രീനിവാസന്‍, പി.ലീല, പി.സുശീല, മാധുരി, എസ്.ജാനകി, വാണിജയറാം, ഉണ്ണി മേനോന്‍, വേണുഗോപാല്‍, എം.ജി ശ്രീകുമാര്‍, മാര്‍ക്കോസ്,ജോണ്‍സന്‍, രവീന്ദ്രന്‍, യേശുദാസ് , പി.ജയചന്ദ്രന്‍  തുടങ്ങി മലയാള സിനിമകണ്ട എല്ലാ മഹാരഥന്‍മാര്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ട് കലഹാംപ്ഷയര്‍ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ന്    27ഏപ്രില്‍2013 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തിരശീല ഉയര്‍ത്തുന്നു. 5 മണിക്കൂര്‍ നീളുന്ന ഈ ഗാനസന്ധ്യക്ക്  സിബിമാത്യു മേപ്രത്ത്, ജൈസണ്‍ മാത്യു , റജി ജോര്‍ജ് ളാഹെത്ത്,ചാണ്ടി ഈരയില്‍ , നോബിള്‍ മാത്യു, ജൈസണ്‍ടോം, ജിഷ്ണു ജ്യോതി,ബിനോ കണ്ടങ്കരി,ജോജിജോസഫ്‌,  ബിനുവര്‍ഗീസ്‌,ജോസ്ജോസഫ്‌,ജോര്‍ജ്എടത്വാ,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.