CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 32 Seconds Ago
Breaking Now

കമോണ്‍ ഇന്ത്യ; വിരാട് കോഹ്‌ലിയുടെ പടയ്ക്ക് പിന്തുണയുമായി ജര്‍മ്മന്‍ സൂപ്പര്‍താരം തോമസ് മുള്ളര്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാടിന് വേണ്ടിയാണ് പ്രാര്‍ത്ഥന നേരുന്നത്. ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകനായ വിരാടിനും, ഇന്ത്യക്കും ജര്‍മ്മനിയുടെ ചിയേഴ്‌സ്', മുള്ളര്‍ കുറിച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് സൂപ്പര്‍താരമായ മരിയ ഷരപ്പോവയുടെ പേജില്‍ അസഭ്യം നിറച്ചത് പ്രധാനമായും മലയാളികളായിരുന്നു. ക്രിക്കറ്റ് എന്ന കായികഇനം കളിക്കുന്ന ലോകരാജ്യങ്ങളുടെ എണ്ണമെടുത്താല്‍ ഇതൊന്നും വലിയ കാര്യമല്ലെന്നതാണ് വാസ്തവം. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കവെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസ നേര്‍ന്ന് ഒരു ലോകോത്തര ഫുട്‌ബോളര്‍ രംഗത്ത് വന്നത്. 

സൗത്താംപ്ടണില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്കും, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ആശംസ അര്‍പ്പിച്ചാണ് ജര്‍മ്മന്‍ അന്താരാഷ്ട്ര താരവും, ബയേണ്‍ മ്യൂനിച്ച് സൂപ്പര്‍താരവുമായ തോമസ് മുള്ളര്‍ സന്ദേശം അയച്ചത്. ജര്‍മ്മന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് പിന്തുണ അറിയിച്ചിട്ടുള്ള വിരാടിന്റെ നിലപാടിന് പകരമായാണ് 29കാരനായ താരം ട്വിറ്ററില്‍ എത്തിയത്. 

ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞാണ് മുള്ളര്‍ ചിത്രം പങ്കുവെച്ചത്. '2019 ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍, ത്രില്ലടിപ്പിക്കുന്ന മത്സരങ്ങള്‍ ഉണ്ടാകട്ടെ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാടിന് വേണ്ടിയാണ് പ്രാര്‍ത്ഥന നേരുന്നത്. ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകനായ വിരാടിനും, ഇന്ത്യക്കും ജര്‍മ്മനിയുടെ ചിയേഴ്‌സ്', മുള്ളര്‍ കുറിച്ചു. 

എന്തായാലും ഫുട്‌ബോള്‍ സൂപ്പര്‍താരത്തിന്റെ സന്ദേശം ട്വിറ്റര്‍ ഏറ്റെടുത്തുകഴിഞ്ഞു. മറ്റൊരു രാജ്യത്തെ മറ്റൊരു കായിക ഇനത്തിന് വേണ്ടി ആശംസിക്കുന്നത് വലിയ സംഭവമാണെന്നാണ് ആരാധകരുടെ പ്രതികരണം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.