Breaking Now

ഒരുപിടി നല്ല ഗാനങ്ങള്‍ വീണ്ടും ആസ്വദിക്കാം ; മഴവില്‍ സംഗീത സായാഹ്നം നാളെ ബോണ്‍മൗത്തില്‍

സംഗീതാസ്വാദകരെ ഒരിക്കലും നിരാശപെടുത്തിയിട്ടില്ലാത്ത ഈ സംഗീത വിരുന്ന് ഇതവണയും പതിന്‍മടങ്ങു മറ്റോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്.

പ്രശസ്തരായ മുഖ്യ അഥിതികളുടെ സാന്നിധ്യത്തില്‍ മഴവില്‍ സംഗീത സായാഹ്നത്തിന് തിരശീല ഉയരാന്‍ ഇനി മണിക്കൂറുകൾ മാത്രം. ജൂണ്‍ 8 ന്  ബോണ്‍മൗത്തില്‍ വച്ച്  നടക്കുന്ന സംഗീത സുദിനത്തിലേക്കു എല്ലാവര്ക്കും സുസ്വാഗതം. ബ്രിസ്റ്റോള്‍ മേയര്‍  ടോം ആദിത്യ   ഉല്‍ഘാടനം നടത്തുന്ന മഴവില്‍ സംഗീതത്തിന് ഇക്കുറി മുഖ്യ അതിഥികളുടെ ഒരു നിര തന്നെയുണ്ട്   ഐഡിയ സ്റ്റാര്‍ സിങ്ങര്‍ താരങ്ങളായെത്തി മലയാള പിന്നണി ഗായികയായി തിളങ്ങുന്ന വാണി ജയറാമും, ജിന്‍സ് ഗോപിനാഥും , അമൃതാ ടീവി റിയാലിറ്റി ഷോ യിലൂടെ  നമുക്ക് സുപരിചിതനായ സ്വന്തം ദീപക്  യതീന്ദ്രദാസ്  കൂടാതെ യുകെയിലെ പ്രസക്ത ഹിന്ദി  മറാഠി ഗായിക ശ്രീമതി ഗിരിജ ധബകേ ഇവര്‍ക്കൊപ്പം  മഴവില്‍ ഗായകരായ  അനീഷ് ജോര്‍ജ് ,  റ്റെസ് മോള്‍ ജോര്‍ജ്  ,പിന്നെ പതിവുതെറ്റിക്കാതെ യുകെ യിലെ ഏറ്റവും നല്ല ഗായകരുമായി സപ്ത സ്വരങ്ങളുടെ രാഗ സന്ധ്യക്ക് അരങ്ങൊരുങ്ങുകയായി..  . ഇവരെ കൂടാതെ ശ്രി സാന്റോ മേച്ചേരില്‍ , കെ സ്  ജോണ്‍സന്‍ , സുനില്‍ രവീന്ദ്രന്‍ , രാജു ചാണ്ടി , ഷിനു സിറിയക് ,ജോസ് ആന്റോ , കോശിയാ ജോസ് , വിന്‍സ് ആന്റണി, ജിജി ജോണ്‍സന്‍ , സൗമ്യ ഉല്ലാസ്  ...എന്നീ കമ്മറ്റി  അംഗങ്ങള്‍  ഈ സംഗീത സായാഹ്നത്തിന്റെ  വിജയത്തിനായി പ്രവര്‍ത്തിക്കുന്നു

സംഗീതാസ്വാദകരെ ഒരിക്കലും നിരാശപെടുത്തിയിട്ടില്ലാത്ത  ഈ സംഗീത വിരുന്ന് ഇതവണയും പതിന്‍മടങ്ങു  മറ്റോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ കാവല്‍  ഭടന്മാര്‍ക്കായി TRIBUTE TO INDIAN  SOLDIERS     എന്ന ഒരു സംഗീത സ്മരണാഞ്ജലിയും അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു കൂടാതെ മലയാളത്തിന്റെ നടന വിസ്മയം ശ്രീ മോഹന്‍ലാല്‍  ഹിറ്റ്‌സ് , ഇളയ ദളപതി ശ്രീ വിജയ് ഹിറ്റ്‌സും  പ്രത്യേകം  ഉള്‍പ്പെടുത്തിയിരിക്കുന്നു .  

ഹിന്ദി   മെലഡി  ഗാനങ്ങള്‍ കോര്‍ത്തിണക്കിയ'' ശ്യാമ് ഈ സംഗീത് ' കൂടി ഉള്‌പെടുത്തിയതോടെ മഴവില്ലിന്റെ തലം, ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ഛ് ഒരു പടി കൂടി മുന്നേറുകയാണ്.

 

 അത്യാധുനിക ടെക്‌നൊളജി ഉപയോഗിച്ച് ദൃശ്യവിരുന്നൊരുക്കി പ്രശസ്തരായ 'കളര്‍ മീഡിയ' യുടെ LED സ്‌ക്രീനും, നോര്‍ത്താംപ്ടനില്‍ നിന്നുള്ള  ബിനുവിന്റെ ലൈറ്റും  സൗണ്ടും, ശ്രി വിനോദ് നവധാര നേതൃത്വം  നല്‍കുന്ന  ലണ്ടനിലെ നിസരി   ഓര്‍ക്കസ്ട്രയുടെ സാന്നിധ്യവും നിങ്ങള്ക്ക് ഒരു സംഗീത ദൃശ്യ മാസ്മരികത സമ്മാനിക്കും എന്ന് ഉറപ്പുതരുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍.

കൂടാതെ ബോളിവുഡ് നൃത്തങ്ങള്‍ , ഫുഡ് ഹാംപ്‌ഷെയര്‍ ഒരുക്കുന്ന രുചികരമായ വിഭവങ്ങള്‍, പിന്നെ എല്ലാ ഭാവങ്ങളും ഒപ്പിയെടുക്കാന്‍, AR ഫോട്ടോഗ്രാഫി,  ബോബി ജോര്‍ജ്  ടൈം ലൈന്‍  ഫോട്ടോ ഗ്രാഫി , SAN ഫോട്ടോഗ്രാഫി ,  ബി റ്റി എം  ഫോട്ടോഗ്രാഫി  എന്നിവരുടെ  സാന്നിധ്യവും  ഈ സംഗീത വിരുന്നിനു കൂടുതല്‍ മികവേകും . ശ്രി ജിസ്‌മോന്‍ പോളിന്റെ  റോസ് ഡിജിറ്റല്‍  ആണ്  എല്ലാ വര്ഷത്തെപോലെ  വീഡിയോ  വിഭാഗം കൈകാര്യം ചെയ്യുന്നത് . ഈ വര്‍ഷത്തെ നയനമനോഹരങ്ങളായ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത് ചിത്രകാരന്‍ കൂടിയായ ജെയിന്‍ ജോസഫ് ആണ്.   'എന്നാ പിന്നെ വരുകയല്ലേ???'

ജൂണ്‍ 8 ന് നമുക്ക് ബോണ്‍മൗത്തില്‍  വച്ച് കാണാം.

More Details  : ANEESH GEORGE  07915061105

VENUE : KINSON COMMUNITY CENTERE , MILHAMS ROAD,PHELHAMSPARK,  BOURNEMOUTH, BH11 9BS

 




കൂടുതല്‍വാര്‍ത്തകള്‍.