Breaking Now

വോക്കിങ് കാരുണ്യയുടെ എഴുപത്തിമൂന്നാമതു സഹായമായ അന്‍പതിനായിരം രൂപ സഹോദരിമാരായ അന്നക്കുട്ടിക്കും ഏലികുട്ടിക്കും കൈമാറി.

എറണാകുളം: വോക്കിങ് കാരുണ്യയുടെ എഴുപത്തിമൂന്നാമതു സഹായമായ അന്‍പതിനായിരം രൂപ സഹോദരിമാരായ അന്നക്കുട്ടിക്കും ഏലികുട്ടിക്കും സാമൂഹിക പ്രവര്‍ത്തകനായ ജോസഫ് മുട്ടപ്പള്ളി കൈമാറി. തദവസരത്തില്‍ മുത്തോലപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം പി ജോസഫ്, വോക്കിങ് കാരുണ്യയുടെ ട്രഷറര്‍ സജു ജോസഫ്, ഷൈന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.  ഇലഞ്ഞി പഞ്ചായത്തില്‍ കുന്നുംപുറത്തു വര്‍ക്കിയുടെ മക്കള്‍ അന്നക്കുട്ടിയും ഏലിക്കുട്ടിയും ഇന്ന്  ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ജീവിത സായ്ഹ്നത്തില്‍ കൈത്താങ്ങാകുമെന്നു കരുതിയ സഹോദരന്‍ വിടപറഞ്ഞിട്ട് രണ്ടു വര്ഷം തികയുന്നു. അന്നക്കുട്ടിയും ഏലിക്കുട്ടിയും സഹോദരന്‍ അപ്പച്ചനും കൂലിപ്പണിചെയ്തായിരുന്നു കൊച്ചുകുടിലില്‍ കഴിഞ്ഞിരുന്നത്. വിധിയുടെ ക്രുരതയെന്നോണം  വയറുവേദനയെത്തുടര്‍ന്നു അഡ്മിറ്റുചെയ്ത അപ്പച്ചന് കിഡ്‌നി രോഗമാണെന്ന് അറിഞ്ഞ കുടുംബം എന്തുചെയ്യണമെന്നറിയാതെ തകര്‍ന്നുപോയി. ഡോക്ടര്‍ മാരുടെ നിര്‍ദ്ദേശപ്രകാരം കിഡ്‌നിമാറ്റിവയ്ക്കുക എന്നുള്ളത് മാത്രമായിരുന്നു പരിഹാരം. ഏലിക്കുട്ടി കിഡ്‌നി പകുത്തു നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും ചിലവുകള്‍ ഇ കുടുംബത്തിന് താങ്ങാവുന്നതിലുമധികമായിരുന്നു. നാട്ടുകാരുടെയും മറ്റുള്ളവരുടെയും സഹായത്തോടെയും കടം വാങ്ങിയും ഏലിക്കുട്ടിയുടെ കിഡ്‌നി അപ്പച്ചന് മാറ്റിവച്ചു.

 

        വിധിയുടെ വിളയാട്ടമെന്നോണം സഹോദരിമാര്‍ക്ക് കൈത്താങ്ങാകേണ്ട സഹോദരന്‍ അപ്പച്ചന്‍ അകാലത്തില്‍  ജീവിതത്തോട് വിട പറഞ്ഞു. സഹോദരന്റെ  വിയോഗത്തില്‍ മനം നൊന്തു കഴിഞ്ഞിരുന്ന ഏലിക്കുട്ടിക്ക് സ്വാശകോശ സംബന്റ്ദ്ധമായ അസുഖം പിടിപെട്ടു. കൂട്ടത്തില്‍ പ്രമേഘവും രക്ത സമ്മര്‍ദ്ദവും ഏലിക്കുട്ടിയെ തളര്‍ത്തിക്കളഞ്ഞു. നിത്യവൃത്തിക്ക് മാര്‍ഗമില്ലാതെ കഴടപ്പെടുന്ന സഹോദരിമാര്‍ എങ്ങനെ ജീവിക്കും എന്നറിയാതെ സഹോദരന്‍ പണിതീര്‍ക്കാതെ പോയ ഒറ്റമുറിവീട്ടില്‍ ജീവിതം തള്ളിനീക്കുകയാണ്. 

പ്രിയമുള്ളവരേ ഈ സഹോദരിമാരെ അകമൊഴിഞ്ഞു സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുകള്‍ക്കും വോക്കിങ് കാരുണ്യയുടെ നന്ദി.

 

 

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

 




കൂടുതല്‍വാര്‍ത്തകള്‍.