Breaking Now

ബഥേലില്‍ നാളെ പുതിയൊരു പന്തക്കുസ്താ. ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിനൊപ്പം പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും യേശുനാമത്തില്‍ സൗഖ്യവുമായി ഫിലിപ്പീന്‍സില്‍ നിന്നും ഫാ.ഫെര്‍ണാണ്ടോ സോറസും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍

പന്തക്കുസ്താനുഭവ ശുശ്രൂഷയ്‌ക്കൊരുങ്ങി ബഥേലില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും . ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കും .

പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേര്‍ ശുശ്രൂഷയായിക്കൊണ്ട് നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ 

ക്രിസ്തു മാര്‍ഗത്തിന്റെ പ്രായോഗിക വശങ്ങളെ തീര്‍ത്തും സാധാരണവല്‍ക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ  പ്രഭാഷണ ശൈലികൊണ്ട്  ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷികഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയുടെ സാന്നിധ്യം മുഖ്യ ആകര്‍ഷണമാണ്  .

നാളത്തെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനെപ്പറ്റിയുള്ള 

പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

https://youtu.be/GYXwV4gtKY

ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി  ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന  സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍.

 നവസുവിശേഷവത്ക്കരണ രംഗത്ത്  വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലിനൊപ്പം ഫിലിപ്പീന്‍സില്‍ നിന്നുമുള്ള വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെര്‍ണാണ്ടോ സോറസ് , അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ഫാ.ഷൈജു നടുവത്താനി , ബ്രദര്‍ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും . 

പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണവും രോഗശാന്തിയും വിടുതലും സാധ്യമായിക്കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ ഏറെ പുതുമകളോടെ കുട്ടികള്‍ക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കും .

ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും  നാളെ  8 ന്  ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേക്ക് ഏവരെയും യേശുനാമത്തില്‍ വീണ്ടും ക്ഷണിക്കുന്നു ..

അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

                     ജോണ്‍സണ്‍ 07506810177..

അനീഷ്.07760254700

           ബിജുമോന്‍ മാത്യു ?07515 368239?

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

ടോമി ചെമ്പോട്ടിക്കല്‍ 07737935424.

  ബിജു എബ്രഹാം ?07859 890267?.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.