Breaking Now

പെരുന്നാള്‍ സന്തോഷം വഴിമാറിയത് ദുഖത്തിലേക്ക് ; ദുബായ് ഞെട്ടലില്‍ ; സംഭവിച്ചത് ഡ്രൈവറുടെ അശ്രദ്ധ

ഉയരം കൂടിയ വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാനുള്ള ഹൈറ്റ് ബാരിയറിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഇടതുവശം പൂര്‍ണ്ണമായി തകര്‍ന്നു.

പ്രവാസി മലയാളികളെ ആകെ ദുഖത്തിലാഴ്ത്തി ബസ് അപകട വാര്‍ത്ത. ദുബായ് കണ്ട വലിയൊരു അപകടത്തില്‍ എട്ടുമലയാളികള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് റിപ്പോര്‍ട്ട്.

പെരുന്നാള്‍ അവധിക്കാലത്ത് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വിട്ടില്‍ സന്ദര്‍ശിച്ച് ഒമാനില്‍ നിന്ന് മടങ്ങിയവരാണ് മരണപ്പെട്ടവരില്‍ അധികവും. മസ്‌ക്കറ്റിലുള്ള മകളെ സന്ദര്‍ശിച്ചു മടങ്ങവേയാണ് തലശ്ശേരി സ്വദേശി ഉമ്മന്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ നബീലും മരണത്തിന് കീഴടങ്ങി.

ഉയരം കൂടിയ വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാനുള്ള ഹൈറ്റ് ബാരിയറിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഇടതുവശം പൂര്‍ണ്ണമായി തകര്‍ന്നു. സൂര്യ പ്രകാശം തടയാനുള്ള മറയുണ്ടായിരുന്നതിനാല്‍ സൈന്‍ ബോര്‍ഡ് കണ്ടില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. ബസിന്റെ ഇടതുവശത്തിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.

നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകരും കോണ്‍സുലേറ്റും സഹായവുമായി ഒപ്പമുണ്ട്. നോര്‍ക്ക അധികൃതര്‍ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ് .




കൂടുതല്‍വാര്‍ത്തകള്‍.