Breaking Now

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചു ; ആശങ്കയില്‍ 400 ഓളം കുടുംബങ്ങള്‍

തീരദേശ മേഖലാ ചട്ടം ലംഘിച്ചു നര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് കഴിഞ്ഞ മേയ് 8 നാണ് സുപ്രീം കോടതി വിധിച്ചത്.

എറണാകുളം മരടില്‍ തീരദേശ മേഖല ചട്ടം ലംഘിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയ പരിധി അവസാനിച്ചു. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. താമസക്കാരായ നാനൂറ് കുടുംബങ്ങള്‍ ആശങ്കയിലാണ്.

തീരദേശ മേഖലാ ചട്ടം ലംഘിച്ചു നര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് കഴിഞ്ഞ മേയ് 8 നാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം വിധി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. സാവകാശം ചോദിച്ച് കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചു. വിധി നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ താമസക്കാര്‍ കടുത്ത ആശങ്കയിലാണ്. സമ്പാദ്യമെല്ലാം ഫ്‌ളാറ്റിന് മുടക്കിയവര്‍ ഇനി എന്തു ചെയ്യുമെന്നാണ് ാലോചിക്കുന്നത്. മരട് നഗരസഭയും തീരദേശ സംരക്ഷണ അതോറിറ്റിയും കക്ഷികളായ കേസിനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നാണ് താമസക്കാര്‍ പറയുന്നത്.

അപ്പീലിന് പോകുമെന്ന് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ മരട് നഗരസഭയെ രേഖാമൂലം അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.