CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 6 Seconds Ago
Breaking Now

ഹുവാവേയ്ക്ക് പണികൊടുത്ത് ഫേസ്ബുക്ക്; ഫോണുകള്‍ക്ക് പ്രീ-ഇന്‍സ്റ്റലേഷന്‍ ഇല്ല

ചൈന-അമേരിക്ക വ്യാപാരയുദ്ധത്തില്‍ പെട്ട ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പന്‍മാരായ ഹുവാവേയ്ക്ക് ഫേസ്ബുക്കിന്റെ വിലക്ക്. കമ്പനി ഇറക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ എഫ്ബി ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ നിന്നാണ് ടെക് വമ്പന്‍മാര്‍ ഹുവാവേയെ സസ്‌പെന്‍ഡ് ചെയ്തത്. 

നിലവില്‍ ഹുവാവേ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് ഉപയോഗിക്കാനും, അപ്‌ഡേറ്റുകളും തുടര്‍ന്നും ലഭിക്കും. ഫേസ്ബുക്കിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും സഹായിച്ചത് ഹുവാവേ സ്മാര്‍ട്ട്‌ഫോണുകളായിരുന്നു. ഏഷ്യയിലും, യൂറോപ്പിലും കമ്പനിയുടെ ഫോണ്‍ വില്‍പ്പനയാണ് ഇതിന് സഹായിച്ചത്. 

ഫേസ്ബുക്കിന് പുറമെ ട്വിറ്റര്‍, ബുക്കിംഗ്.കോം ആപ്പുകളും ഹുവാവേ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഇവരും എഫ്ബി പാത പിന്തുടരുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം ഗൂഗിളും ഹുവാവേയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഹുവാവേ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ഉണ്ടാകില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.