Breaking Now

കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ ; സിസിടിവി ദൃശ്യങ്ങളെടുത്തെന്നും സമ്മതിച്ചു ; പ്രകാശന്‍ തമ്പിയുടെ മൊഴി

മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നു മാസത്തില്‍ ഏറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പറഞ്ഞു.

വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുന്‍ എന്ന് പ്രകാശന്‍ തമ്പിയുടെ മൊഴി. പരിക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോള്‍ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു.

മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നു മാസത്തില്‍ ഏറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പറഞ്ഞു. അപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ കയറിയ ജ്യൂസ് കടയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു. അപകട സമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറാണ് അപകട വിവരം അറിയിച്ചത്. ആശുപത്രിയില്‍ ആദ്യം എത്തിയത് താനും ഡോക്ടറുടെ മകന്‍ ജിഷ്ണുവുമാണ്. പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്‌കറിന് സാമ്പത്തിക ബന്ധമുണ്ടെന്നും പ്രകാശന്‍ മൊഴി നല്‍കി. കാക്കനാട് ജയിലില്‍ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സ്വര്‍ണകടത്തു കേസില്‍ റിമാന്‍ഡിലാണ് ഇയാള്‍.




കൂടുതല്‍വാര്‍ത്തകള്‍.