CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 34 Minutes 2 Seconds Ago
Breaking Now

2019 ലെ യാക്കോബായ കുടുംബ സംഗമം പീറ്റര്‍ബറോ മോര്‍ ഗ്രിഗോറിയോസ് ഇടവകയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2019 സെപ്തംബര്‍ 21,22 (ശനി, ഞായര്‍) തീയതികളില്‍ വര്‍ത്തിങില്‍ വച്ച് നടത്തപ്പെടുന്നു. യാക്കോബായ സുറിയാനി സഭയുടെ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മിഡ്‌ലാന്‍സിലെ പുരാതന ഇടവകയായ പീറ്റര്‍ബറോ മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഇടവകയില്‍ മേയ് 19 ാം തിയതി വി. കുര്‍ബാനന്തരം ഇടവക കൗണ്‍സില്‍ മെമ്പര്‍ ശ്രീ കെ കെ വര്‍ഗീസിന്റെയും കുടുംബത്തിന്റെയും രജിസ്‌ട്രേഷന്‍ വികാരി റവ ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്ത് സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ആരംഭിച്ചു. ഇടവക അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് കൗണ്‍സില്‍ മെമ്പര്‍ കെ കെ വര്‍ഗീസിനെ ചുമതലപ്പെടുത്തി.

ഒരു പതിറ്റാണ്ട് മുമ്പ് മിഡ്‌ലാന്‍സിലെ പീറ്റര്‍ബറോയില്‍ ആരംഭിച്ച പ്രഥമ മലയാളി ഇടവക മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനനിയുടെ മദ്ധ്യസ്ഥതയില്‍ സ്ഥാപിതമായിരിക്കുന്നു.

എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ഞായറാഴ്ചകളില്‍ ക്രിസ്റ്റ് ചര്‍ച്ച്, ഓര്‍ടന്‍ ഗോള്‍ഹേയില്‍ വച്ച് 1.30 ന് പ്രാര്‍ത്ഥനയോടെ വി കുര്‍ബാന ആരംഭിച്ച് 5.30 ന് സണ്‍ ഡേ സ്‌കൂളോടംകൂടി സമാപിക്കുന്നു.

അനേകര്‍ക്ക് ആശ്രയവും അഭയവുമായ ഇടവകയിലേക്ക് എല്ലാ ദൈവമക്കളേയും വി. ആരാധനയില്‍ പങ്കുകൊള്ളുന്നതിന് കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

സെക്രട്ടറി- മത്തായി കുര്യാക്കോസ് -07701071520

ട്രഷര്‍ -ദിബു ഫിലിപ്പ് -07590803335

വര്‍ഷിക് അഡ്രസ് 

 

ക്രിസ്റ്റ് ചര്‍ച്ച്

ബെന്‍സ്റ്റഡ്, ഓര്‍ടന്‍ ഗോള്‍ഡേ, പീറ്റര്‍ബറോ, PE25 JJ




കൂടുതല്‍വാര്‍ത്തകള്‍.