Breaking Now

അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനത്തില്‍ ഉണ്ടായിരുന്നത് 44 പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും

കുട്ടിയുടേതടക്കം സ്വര്‍ണ്ണം സുരക്ഷിതമല്ലാത്തതിനാല്‍ സ്വര്‍ണ്ണം ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാറുണ്ടായിരുന്നെന്നാണ് ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്.

അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീട്ടില്‍വെച്ചാല്‍ സ്വര്‍ണ്ണം സുരക്ഷിതമായിരിക്കില്ലെന്നു കരുതിയാണ് സ്വര്‍ണ്ണം കൈയില്‍ സൂക്ഷിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. 44 പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയുമായിരുന്നു അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്നത്. കുട്ടിയുടേതടക്കം സ്വര്‍ണ്ണം സുരക്ഷിതമല്ലാത്തതിനാല്‍ സ്വര്‍ണ്ണം ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാറുണ്ടായിരുന്നെന്നാണ് ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്. പരിപാടിക്ക് പുറത്തുപോകുമ്പോള്‍ ഇത്തരത്തില്‍ തുക കൈയില്‍ സൂക്ഷിക്കാറുണ്ടെന്നും ലക്ഷ്മി മൊഴി നല്‍കി. 

സെപ്തംബര്‍ 29നാണ് ലക്ഷ്മിയും കുടുംബവും സ്വര്‍ണ്ണവും പണവും പോലീസിന്റെ കൈയില്‍നിന്നും ഏറ്റുവാങ്ങിയത്. ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിലാണ് പണം ഏറ്റുവാങ്ങിയത്. അപകട സമയത്ത് വാഹനത്തില്‍ വന്‍തോതില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു. 

അപകട സമയത്ത് ലക്ഷ്മിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബാലഭാസ്‌കറിന്റെ ബന്ധു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ ഇത്രയും സ്വര്‍ണ്ണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ ബന്ധു ചോദിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.