Breaking Now

വ്യക്തിനിഷ്ഠമായ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ തോല്‍വിയ്ക്ക് കാരണമായെന്ന് വി എസ് അച്യുതാനന്ദന്‍

''തെറ്റുകള്‍ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോള്‍ നേതാക്കളുടെ പ്രവര്‍ത്തനം.'

പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് വ്യക്തിനിഷ്ഠമായ തീര്‍പ്പുകളാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് വി എസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് വിഎസ് കത്തിലൂടെ കാര്യങ്ങള്‍ അറിയിക്കുന്നത്.

തെറ്റുകള്‍ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോള്‍ നേതാക്കളുടെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ വസ്തുനിഷ്ഠമായല്ല വ്യക്തിനിഷ്ഠമായാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ അടവോ തന്ത്രമോ അല്ല പരാജയത്തിന്റെ കാരണം. തിരഞ്ഞെടുപ്പ് തോല്‍വി തൊടുന്യായത്തില്‍ പരിമിതപ്പെടുത്തരുത്. തൊഴിലാളി കര്‍ഷക പിന്‍ബലത്തിലാണ് പാര്‍ട്ടി വളര്‍ന്നത് ഈ അടിസ്ഥാനഘടകത്തില്‍ നിന്ന് മാറി ഒരു വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തിയാണ് പാര്‍ട്ടി മുന്നോട്ടു പോയത്. ഉദാഹരണത്തിന് ഹാരിസണ്‍ ഭൂമി വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമല്ല എന്ന് തോന്നിക്കുന്ന വിധത്തിലാണ് പാര്‍ട്ടിയെടുത്ത നിലപാടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.