CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 24 Seconds Ago
Breaking Now

ഇന്ത്യന്‍ ടീമിനെതിരെ ഓസ്‌ട്രേലിയ കള്ളക്കളി കളിച്ചോ? ഓസ്‌ട്രേലിയന്‍ ടീമിനെ പിടിച്ചുകുലുക്കി വീണ്ടും പന്ത് ചുരണ്ടല്‍ വിവാദം; സ്പിന്‍ ബൗളര്‍ ആഡം സാമ്പയുടെ കൈയില്‍ ദുരൂഹ വസ്തു!

ആരോപണങ്ങള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് തള്ളിക്കളഞ്ഞു

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ചതി കളിച്ചെന്നാണ് സംശയം ഉയരുന്നത്. സ്പിന്‍ ബൗളര്‍ ആഡം സാമ്പ പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുകയാണ്. താരം പന്തെറിയുന്നതിന് മുന്‍പ് കൈയില്‍ പിടിച്ച വസ്തുവാണ് ദുരൂഹതയ്ക്ക് ഇടയാക്കുന്നത്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ പന്തെറിയവെയാണ് സാമ്പയുടെ കൈയില്‍ ഒരു വെളുത്ത വസ്തു പിടിച്ചിരിക്കുന്നതായി ക്യാമറയില്‍ പതിഞ്ഞത്. സംഗതി കണ്ടതോടെ ആരാധകര്‍ വിഷയം ചൂണ്ടിക്കാട്ടി ഓണ്‍ലൈനില്‍ സജീവമായി. എന്നാല്‍ ആരോപണങ്ങള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് തള്ളിക്കളഞ്ഞു. തന്റെ ബൗളര്‍ പോക്കറ്റില്‍ ഹാന്‍ഡ് വാമര്‍ സൂക്ഷിക്കുന്നതാണെന്നാണ് ക്യാപ്റ്റന്റെ വാദം.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ ചുരണ്ടിയ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ വിവാദം. ബാന്‍ക്രോഫ്റ്റിന് പുറമെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വിലക്ക് നേരിട്ടിരുന്നു. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ 36 റണ്ണിന് തോറ്റ മത്സരത്തില്‍ സാമ്പ പോക്കറ്റില്‍ നിന്നും വെളുത്ത വസ്തു എടുത്തതാണ് വിവാദത്തിന് ഇടയാക്കിയത്. 

24-ാം ഓവറിലാണ് സംഭവങ്ങള്‍. പോക്കറ്റില്‍ ഈ വസ്തു ഇട്ടശേഷം പന്തില്‍ ഉരയ്ക്കുന്നതും കാണാം. എന്നാല്‍ താന്‍ ഫോട്ടോ കണ്ടിട്ടില്ലെന്നും, കൈയില്‍ ഹാന്‍ഡ് വാമര്‍ സൂക്ഷിക്കാറുണ്ടെന്നും ക്യാപ്റ്റന്‍ ഫിഞ്ച് പറയുന്നു. കളത്തിലിറങ്ങിയ സ്മിത്തും, വാര്‍ണറും ആരാധകരുടെ കൂക്കിവിളിക്കും, ചീറ്റര്‍ എന്ന അപമാനത്തിനും ഇരയായി. 




കൂടുതല്‍വാര്‍ത്തകള്‍.