Breaking Now

യോയോ ടെസ്റ്റ് വിജയിക്കേണ്ട; വിരമിക്കാന്‍ ഒരു മത്സരം കളിപ്പിക്കാം; ഔദാര്യം വേണ്ടെന്നുവെച്ച് യുവിയുടെ വിരമിക്കല്‍ പ്രഖ്യാപനം

എനിക്ക് കാര്യങ്ങള്‍ പറയാനുള്ള സമയം വരുമെന്ന് ഉറപ്പാണ്. ജീവിതവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് വിരമിക്കല്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ടീമില്‍ നിന്നും വിരമിക്കുമ്പോള്‍ ഒരു ഔദാര്യം പോലെയാണ് ടീം മാനേജ്‌മെന്റ് പലപ്പോഴും വിരമിക്കല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക. അവസാന മത്സരമെന്ന പരസ്യവാചകവുമായി അത് വിറ്റ് കാശാക്കുകയും ചെയ്യാമെന്ന ഗുണമുണ്ട്. എന്നാല്‍ ശബ്ദം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്തുക എന്ന വഴിയാണ് യുവരാജ് സിംഗ് തെരഞ്ഞെടുത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് തനിക്ക് ടീം സെലക്ഷന് അടിസ്ഥാനമായ യോയോ ഫിറ്റ്‌നസ് ടെസ്റ്റിനെക്കുറിച്ച് പലതും പറയാനുണ്ടെന്നാണ് പ്രതികരിച്ചത്. 'ജീവിതത്തില്‍ ഇനിയും സമയം ബാക്കിയുണ്ട്. ഇതു പോലുള്ള കാര്യങ്ങളില്‍ ഒരുപാട് സംസാരിക്കാനുണ്ട്. പക്ഷെ ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്ന ഈ സമയത്ത് ഇതൊന്നും പറയുന്നത് ശരിയല്ല. കളിക്കാരെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പാടില്ല. അവസാന നാലില്‍ എത്താന്‍ ഏറ്റവും മികച്ച നിലയിലാകണം അവര്‍', യുവി പറഞ്ഞു. 

എനിക്ക് കാര്യങ്ങള്‍ പറയാനുള്ള സമയം വരുമെന്ന് ഉറപ്പാണ്. ജീവിതവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് വിരമിക്കല്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോയോ ടെസ്റ്റ് പാസായില്ലെങ്കിലും വിരമിക്കല്‍ പ്രഖ്യാപിക്കാനായി ഒരു മത്സരം കളിപ്പിക്കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നു. യോയോ ടെസ്റ്റ് വിജയിച്ചില്ലെങ്കില്‍ വിരമിക്കല്‍ മത്സരം വേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ ഫിറ്റ്‌നസ് പരിശോധന വിജയിച്ചിട്ടും ബാക്കി കാര്യങ്ങള്‍ നടന്നില്ല, യുവരാജ് വിശദീകരിച്ചു. 

2000ല്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗും, ഇടംകൈ സ്പിന്‍ ബൗളിംഗും, അതിവേഗ ഫീല്‍ഡിംഗുമായാണ് യുവി ഇന്ത്യന്‍ ക്രിക്കറ്റിനെ കീഴടക്കിയത്. 2007 ലോക ടി20, 2011 ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായിരുന്നു താരം. 2017 ജൂണ്‍ 30ന് വിന്‍ഡീസിനെതിരെ കളിച്ച ശേഷം യുവിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. 

 




കൂടുതല്‍വാര്‍ത്തകള്‍.