Breaking Now

അത്ര നിസാരക്കാരാക്കേണ്ട ; പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള ആയുധം സ്വന്തം ; ഞെട്ടിച്ച് ഇറാന്റെ പുതിയ വെളിപ്പെടുത്തല്‍

തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയ്‌ക്കെതിരെ ഭീഷണി തുടര്‍ന്ന് ഇറാന്‍. പുതിയ ആയുധ ശേഖരത്തിന്റെ വീഡിയോയും ചിത്രവും പുറത്തുവിട്ടു.

തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയുടെ താഡ്, റഷ്യയുടെ എസ് 400 എന്നിവയ്ക്ക് സമാനമാണ് ഇവ. ഒരേ സമയം ആറു ടാര്‍ഗറ്റുകളെ വരെ ആക്രമിക്കാന്‍ ശേഷിയുള്ള ആയുധമാണ് ഇതെന്നാണ് ഇറാന്റെ അവകാശ വാദം.

ബോംബറുകളും ഡ്രോണുകളും പോര്‍ വിമാനങ്ങളുമെല്ലാം മിസൈല്‍ സഹായത്തോടെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളാണിതെന്ന് രാജ്യത്തെ പ്രതിരോധ വിദഗ്ധര്‍ പറയുന്നു. റഡാറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഖൊര്‍ദാദ് 15 സംവിധാനത്തിന് 150 കിലോമീറ്റര്‍ പരിധിയിലുള്ള വസ്തുക്കളെ വരെ നിരീക്ഷിക്കാനും 120 കിലോമീറ്റര്‍ പരിധിയിലുള്ളതിനെ തകര്‍ക്കാനും കഴിയും.




കൂടുതല്‍വാര്‍ത്തകള്‍.