Breaking Now

സ്വന്തം മകളെ പത്ത് വയസ്സ് മുതല്‍ ഭര്‍ത്താവിന് ലൈംഗിക പീഡനത്തിന് നല്‍കി അമ്മ; മകള്‍ മൂന്ന് തവണ ഗര്‍ഭിണിയായി

50കാരി മേരി ലൂസാ ആന്‍ഡ്രൂസാണ് ഈ മനഃസാക്ഷിയില്ലാത്ത പ്രവൃത്തി കാണിച്ച അമ്മ.

പത്താം വയസ്സ് മുതല്‍ മകളെ ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ വിട്ടുനല്‍കി ഒരു അമ്മ. ഭര്‍ത്താവിന്റെ പീഡനത്തിന് ഇരയായ മകള്‍ മൂന്ന് തവണ ഗര്‍ഭം ധരിച്ചു. തന്നെ പീഡിപ്പിക്കാന്‍ വഴിയൊരുക്കിയ അമ്മയുടെയും, അവരുടെ ഭര്‍ത്താവിന്റെയും വിവരങ്ങള്‍ പുറത്തുവരാന്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ മകള്‍. 

50കാരി മേരി ലൂസാ ആന്‍ഡ്രൂസാണ് ഈ മനഃസാക്ഷിയില്ലാത്ത പ്രവൃത്തി കാണിച്ച അമ്മ. ഭര്‍ത്താവ് അനോയ്ക് ആന്‍ഡ്രൂസ് ബന്ധം അവസാനിപ്പിക്കുമെന്ന് ഭയന്നാണ് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും ഇത് തടയാന്‍ ഇവര്‍ ശ്രമിക്കാതിരുന്നത്. ബക്ക്‌സ് മില്‍ട്ടണ്‍ കെയിന്‍സിലെ വീട്ടിലാണ് ഈ ദമ്പതികള്‍ താമസിച്ചിരുന്നത്. 

പത്താം വയസ്സിലാണ് ആന്‍ഡ്രൂസ് പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ തുടങ്ങുന്നത്. 12ാം വയസ്സില്‍ കുട്ടി ഗര്‍ഭം ധരിച്ചു. ഇതിന് ശേഷം പല തവണ നിര്‍ബന്ധിതമായി അബോര്‍ഷന് വിധേയമാക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ മകള്‍ ധൈര്യം സംഭരിച്ച് പോലീസില്‍ വിവരം അറിയിച്ചതോടെയാണ് ആന്‍ഡ്രൂസ് കുടുങ്ങിയത്. 

ഇയാള്‍ക്ക് എയില്‍സ്ബറി ക്രൗണ്‍ കോടതി 20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. ഭാര്യക്ക് നാല് വര്‍ഷത്തെ ശിക്ഷയും കോടതി സമ്മാനിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.