Breaking Now

8 മുറികളും പൂന്തോട്ടവും വിപുലമായ സൗകര്യവും ; എംപിമാര്‍ക്കുള്ള വീടുകളില്‍ രാഹുലിന്റെ വീടും ഉള്‍പ്പെടുത്തി !

അമേഠിയില്‍ നിന്ന് തോറ്റെങ്കിലും വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുലിന്റെ വസതിമാറ്റത്തിന് രാഷ്ട്രീയ കാരണമൊന്നും വ്യക്തമല്ല.

ലോക്‌സഭാ എംപിമാര്‍ക്കായി ഒഴിവു വരുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഔദ്യോഗിക വസതിയും ഉള്‍പ്പെടുത്തി. 2004ല്‍ അമേഠിയില്‍ നിന്ന് എംപിയായത് മുതല്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയാണ് എംപിമാര്‍ക്ക് പുതിയതായി അനുവദിക്കുന്ന ഫ്‌ളാറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

അമേഠിയില്‍ നിന്ന് തോറ്റെങ്കിലും വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുലിന്റെ വസതിമാറ്റത്തിന് രാഷ്ട്രീയ കാരണമൊന്നും വ്യക്തമല്ല. സര്‍ക്കുലറിനെ കുറിച്ച് വ്യക്തമല്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

8250 ചതുരശ്ര അടി വിസ്തീര്‍ണ്ണവും 8 കിടപ്പുമുറികളുമുള്ള ഈ വീട് സര്‍ക്കാര്‍ ഔദ്യോഗിക വസതിയിലെ ഏറ്റവും മികച്ച ടൈപ്പ് 8 വസതിയാണ്. വിസ്തീര്‍ണ്ണത്തിലും കിടപ്പുമുറികളുടെ എണ്ണത്തിലും ഗാരിജ്, ഉദ്യാനം, ജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ വിപുലമായ സൗകര്യമാണ് ഇവിടെ ഉണ്ടാകുക. ഒഴിവു വരുന്ന വസതികളുടെ പട്ടിക തയ്യാറാക്കിയത് ലോക്‌സഭാ സെക്രട്ടറിയേറ്റാണ്. ഇക്കുറി 517 വസതികളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷ നല്‍കുന്നത് അനുസരിച്ച് ഇവ 17ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് ലഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.