CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 13 Minutes 21 Seconds Ago
Breaking Now

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കായിക താരമായി ലയണല്‍ മെസ്സി; നൂറാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

24 മില്ല്യണ്‍ ഡോളറായി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാപ്റ്റന്റെ വരുമാനം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കായിക താരങ്ങളുടെ ഫോര്‍ബ്‌സ് 2019 പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വീണ്ടും ഇടംനേടി.  പട്ടികയിലെ ഏക ഇന്ത്യക്കാരനായ വിരാട് നൂറാം സ്ഥാനത്താണ് ഇടംപിടിച്ചത്. 

ഫോര്‍ബ്‌സ് പട്ടിക പ്രകാരം വിരാടിന്റെ പരസ്യവരുമാനം 21 മില്ല്യണ്‍ യുഎസ് ഡോളറാണ്. ശമ്പളവും, മത്സരം വിജയിക്കുന്ന ഫീസും മറ്റുമായി 4 മില്ല്യണ്‍ യുഎസ് ഡോളറും ചേര്‍ന്ന് 25 മില്ല്യണ്‍ ഡോളറാണ് കഴിഞ്ഞ 12 മാസത്തെ വരുമാനം. പരസ്യവരുമാനത്തില്‍ 1 മില്ല്യണ്‍ ഡോളര്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും 2018ല്‍ 83ാം സ്ഥനാത്ത നിന്നാണ് വിരാടിന്റെ നൂറാം സ്ഥാനത്തേക്കുള്ള ഇറക്കം. 

24 മില്ല്യണ്‍ ഡോളറായി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാപ്റ്റന്റെ വരുമാനം. 2017ലും വിരാട് കായികലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഇടംനേടിയിരുന്നു. 2019 പട്ടികയില്‍ ആദ്യ നൂറ് താരങ്ങള്‍ 10 കായികഇനങ്ങളില്‍ നിന്നുമുള്ളവരാണ്. ബാഴ്‌സ, അര്‍ജന്റീന ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് ഒന്നാം സ്ഥാനത്ത്. വിരമിച്ച ബോക്‌സര്‍ ഫ്‌ളോയ്ഡ് മേവെതറിനെ മറികടന്നാണ് മെസി ഈ സ്ഥാനം പിടിച്ചത്. 

127 മില്ല്യണ്‍ യുഎസ് ഡോളറാണ് മെസിയുടെ വരുമാനം. എതിരാളി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 109 മില്ല്യണ്‍ ഡോളറാണ് വരുമാനം. 35 എന്‍ബിഎ താരങ്ങളും, ടെന്നീസ് താരങ്ങളും പട്ടികയിലുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.