CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 14 Seconds Ago
Breaking Now

2022-ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വദ്രയാകണം; ആവശ്യം ഉന്നയിച്ച് യുപി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

അധ്വാനിച്ച് പണിയെടുക്കാത്ത നേതാക്കളെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെക്കുറിച്ച് ഗാന്ധി-നെഹ്‌റു കുടുംബ മണ്ഡലമായ റായ്ബറേലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും, യുപി ഈസ്റ്റ് ഇന്‍-ചാര്‍ജ്ജുമായ പ്രിയങ്ക ഗാന്ധി റിവ്യൂ മീറ്റിംഗ് സംഘടിപ്പിച്ചു. 2022 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി പ്രിയങ്ക ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. 

കോണ്‍ഗ്രസ് സംഘടനാ ശക്തിയില്ലായ്മയാണ് മോശം പ്രകടനത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഭാവി തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്കും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് പ്രിയങ്കയോട് അഭ്യര്‍ത്ഥിച്ചതായി കോണ്‍ഗ്രസ് നേതാവും, മുന്‍ വാരണാസി എംപിയുമായ രാജേഷ് മിശ്ര പറഞ്ഞു. 

ബിജെപിയെ നേരിടാന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക ആകണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി വളരെ മോശമാണ്. യുപിയില്‍ ബൂത്ത് തലത്തില്‍ ശക്തി വളര്‍ത്താനുള്ള ശ്രമങ്ങളാണ് ഇനി നടത്തുക. പ്രിയങ്ക വീടുകളില്‍ കയറി പ്രചരണത്തിന് ഇറങ്ങിയാല്‍ അടുത്ത സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും, മിശ്ര കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധി 55000 വോട്ടിന് സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അവസ്ഥയെക്കുറിച്ച് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധ്വാനിച്ച് പണിയെടുക്കാത്ത നേതാക്കളെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അതേസമയം സോണിയയെ വിജയത്തിലേക്ക് നയിച്ചവര്‍ക്ക് അവര്‍ നന്ദിയും പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.