CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 53 Minutes 55 Seconds Ago
Breaking Now

രാവിലെ 9.30'ക്ക് ഓഫീസിലെത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി; മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കൂ!

സംവരണ അനുപാതത്തില്‍ യൂണിവേഴ്‌സിറ്റി, കോളേജ് തലത്തില്‍ 7000 അധ്യാപകരെ നിയമിക്കാനുള്ള ബില്ലും കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചു

രാവിലെ ഒന്‍പതരയ്ക്ക് ഉള്ളില്‍ ഓഫീസിലെത്താന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കി. വീട്ടിലിരുന്ന് ജോലി ചെയ്ത് മറ്റുള്ളവര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കുന്നത് ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയില്‍ മറ്റ് സന്ദര്‍ശന പരിപാടികള്‍ മാറ്റിവെയ്ക്കാനും മോദി സഹമന്ത്രിമാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. 

ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ മറ്റ് ഓഫീസര്‍മാര്‍ പോലും എത്തുന്നതിന് മുന്‍പ് താന്‍ ഓഫീസില്‍ എത്തിയിരുന്ന കാര്യം പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഇതുവഴി ഒരു ദിവസത്തില്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിച്ചിരുന്നു. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

പുതിയ എംപിമാരെ ആവശ്യമായ സഹായങ്ങള്‍ സീനിയര്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ കാണാനും സമയം കണ്ടെത്തണം, മന്ത്രിമാരും എംപിയും തമ്മില്‍ വലിയ വ്യത്യാസമില്ല. കൃത്യമായ ഇടവേളകളില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രവര്‍ത്തനം വിലയിരുത്താനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. 

ഓരോ മന്ത്രാലയത്തിനും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അജണ്ട രൂപീകരിക്കാനും യോഗത്തില്‍ ആവശ്യപ്പെട്ടു, സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസത്തിനുള്ളില്‍ ഇത് ആരംഭിക്കണം. സംവരണ അനുപാതത്തില്‍ യൂണിവേഴ്‌സിറ്റി, കോളേജ് തലത്തില്‍ 7000 അധ്യാപകരെ നിയമിക്കാനുള്ള ബില്ലും കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.