CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 55 Minutes 31 Seconds Ago
Breaking Now

നമ്മള്‍ ഒന്നല്ലേ ഭായ്! പാര്‍ട്ടികള്‍ ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് മുന്നില്‍ സിപിഐ; ലോക്‌സഭാ തെരഞ്ഞടുപ്പിലെ പാഠം കൊണ്ടെങ്കിലും പഠിക്കണം

1964ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിലേക്ക് നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്നാണ് സിപിഐ നിലപാട്.

രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംയോജിപ്പിക്കണമെന്ന ആവശ്യവുമായി സിപിഐ വീണ്ടും സിപിഎമ്മിനെ സമീപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇരുപാര്‍ട്ടികളും ഒന്നാക്കാന്‍ അണികള്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സിപിഐ. 

രണ്ട് ഇടത് പാര്‍ട്ടികളും ഒന്നിച്ച് ചേരേണ്ടതിന്റെ ആവശ്യം വ്യക്തമാക്കി കൊണ്ടുള്ള കത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു കൈമാറി. 1964ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിലേക്ക് നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്നാണ് സിപിഐ നിലപാട്. കൂടാതെ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നതയുമില്ല. 

സിപിഐഎം പാര്‍ട്ടി കമ്മിറ്റിയില്‍ സിപിഐ നല്‍കിയ കത്ത് പ്രസിദ്ധപ്പെടുത്തി. എന്നാല്‍ വിഷയത്തില്‍ യാതൊരു തീരുമാനവും ഉണ്ടായില്ല. പാര്‍ട്ടി അണികള്‍ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സിപിഐയുടെ ഈ നീക്കം. കത്ത് നല്‍കിയതോടെ ഐക്യം വീണ്ടും ചര്‍ച്ചയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. 

യെച്ചൂരി വിഭാഗം പിളര്‍പ്പ് സംബന്ധിച്ച് ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ലയനസാധ്യതയെ തകര്‍ക്കുന്നതെന്ന് സിപിഐ ശ്രോതസ്സുകള്‍ പറയുന്നു. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മൂന്നും, സിപിഐയ്ക്ക് രണ്ടും സീറ്റുകളാണ് ലഭിച്ചത്. ഇരുവരും ചേര്‍ന്നുള്ള ഏറ്റവും കുറഞ്ഞ സീറ്റ് കൂടിയാണ് ഇത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.