CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 24 Seconds Ago
Breaking Now

ആറ് മാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടിലെത്തുമ്പോള്‍ ഉടല്‍ നഗ്‌നമായ നിലയില്‍ കിടക്കയില്‍ യുവതിയെ കണ്ട് കാമുകന്‍ ഞെട്ടി

ലൈംഗിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇസബെലിന് എട്ട് വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്.

ഗര്‍ഭിണിയായ യുവതിയെ തലയറുത്ത് കൊലപ്പെടുത്തി മൃതശരീരം നഗ്‌നമാക്കി ഉപേക്ഷിച്ചു. സ്പാനിഷ് പട്ടണമായ സാടാവിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അമ്മയെ കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ കാമുകനാണ് യുവതിക്ക് സംഭവിച്ച ദാരുണാന്ത്യം കണ്ടെത്തിയത്. 

36 വയസ്സുള്ള റൊമാനിയക്കാരി ഇസബെല്‍ എലിന റാഡുകാനുവിന്റെ മൃതദേഹമാണ് നഗ്‌നമായ നിലയില്‍, തലയറുത്ത് വീട്ടിലെ കിടക്കയില്‍ കിടന്നത്. വലെന്‍സിയയില്‍ നിന്നും 45 മൈല്‍ അകലെയാണ് സംഭവം. ആറ് മാസം പ്രായമായ കുഞ്ഞ് വയറ്റില്‍ കിടക്കുമ്പോഴാണ് അക്രമം. അടുത്തുള്ള കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന കാമുകന്‍ വൈകുന്നേരം തിരിച്ചെത്തുമ്പോഴാണ്  ഇസബെല്ലിന്റെ ചലനമറ്റ ശരീരം കണ്ടത്. 

കഴുത്തില്‍ നീളത്തിലുള്ള കത്തി ഉപയോഗിച്ച് മുറിവേറ്റിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇസബെലിന് എട്ട് വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ മേയര്‍ ദുഃഖാചരണം പ്രഖ്യാപിച്ചു.

24 മണിക്കൂറിനിടെ വലെന്‍സിയയില്‍ കൊലക്കത്തിക്ക് ഇരയാകുന്ന രണ്ടാമത്തെ സ്ത്രീയാണ് ഇസബെല്‍. ബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ച യുവതിയെയാണ് മറ്റൊരു സംഭവത്തില്‍ പങ്കാളി കൊലപ്പെടുത്തിയത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.