CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 16 Seconds Ago
Breaking Now

ചില മെത്രന്മാര്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രമാണ് വായ തുറക്കുന്നതെന്നും സിസ്റ്റര്‍ അനുപമയുടെ പിതാവ് ; കാര്‍ട്ടൂണ്‍ വിവാദം കത്തുന്നു

ഫ്രാങ്കോ മുളയ്ക്കലിനെ കോഴിയോട് ഉപമിച്ചുള്ള കാര്‍ട്ടൂണ്‍ ഏറെ വിവാദമായിരുന്നു.

ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിക്കരുതെന്ന ആവശ്യവുമായി സിസ്റ്റര്‍ അനുപമയുടെ പിതാവ്. സാംസ്‌കാരിക മന്ത്രി എ.കെ ബാലന് എഴുതിയ തുറന്ന കത്തിലാണ് സിസ്റ്റര്‍ അനുപമയുടെ പിതാവ് എം.കെ വര്‍ഗീസ് ഉന്നയിച്ചത്. ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 

രണ്ടു കള്ളന്മാരെ യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ രണ്ടു വശത്തുമായി തറച്ചിരുന്നു. ചില മെത്രാന്മാര്‍ ആ കുരിശുകളാണ് ചുമക്കുന്നതെന്നും കത്തില്‍ പറയുന്നു. പുരസ്‌കാരം ഒരു കാരണവശാലും പിന്‍വലിക്കരുതെന്നും കെ.എം വര്‍ഗീസ് കത്തില്‍ ആവശ്യപ്പെട്ടു. കാര്‍ട്ടൂണ്‍ വിവാദമായതിനെ തുടര്‍ന്ന് അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം പുനഃപരിശോധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചിരുന്നു. 

ചില മെത്രന്മാര്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രമാണ് വായ തുറക്കുന്നതെന്നും സിസ്റ്റര്‍ അനുപമയുടെ പിതാവ് കുറ്റപ്പെടുത്തി. എ.കെ ബാലന്‍ മെത്രാന്മാരുടെ മന്ത്രിയല്ലെന്നും വിശ്വാസികളുടെ മന്ത്രിയാണെന്നും സിസ്റ്റര്‍ അനുപമയുടെ പിതാവ് പറഞ്ഞു. സത്യസന്ധമായ കാര്‍ട്ടൂണിനെ മന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും വര്‍ഗീസ് ആരോപിച്ചു. 

ഫ്രാങ്കോ മുളയ്ക്കലിനെ കോഴിയോട് ഉപമിച്ചുള്ള കാര്‍ട്ടൂണ്‍ ഏറെ വിവാദമായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.