CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 31 Seconds Ago
Breaking Now

മൂന്ന് വയസ്സുള്ള മകനെ കാമുകന്‍ കൊല്ലാക്കൊല ചെയ്തപ്പോള്‍ കൈയുംകെട്ടി നോക്കിനിന്നു; കുഞ്ഞിന്റെ കുടല്‍മാല വരെ വേര്‍പ്പെട്ടെന്നറിഞ്ഞിട്ടും കാമുകനെ രക്ഷിക്കാന്‍ നോക്കിയ അമ്മയ്ക്ക് 7 വര്‍ഷം ജയില്‍; കാമുകന് ആജീവനാന്ത ശിക്ഷ

ഏഴ് പുരുഷന്‍മാരും, അഞ്ച് സ്ത്രീകളും അടങ്ങുന്ന ജൂറി എട്ട് മണിക്കൂര്‍ കൊണ്ട് ശിക്ഷാവിധി പ്രസ്താവിച്ചു

സ്വന്തം മകനെ അതിക്രൂരമായി അടിച്ചുകൊന്നിട്ടും കാമുകനെ സംരക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് ഏഴ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. മൂന്ന് വയസ്സുകാരന്റെ ആന്തരിക അവയവങ്ങള്‍ വരെ വേര്‍പ്പെടുന്ന രീതിയില്‍ മര്‍ദ്ദനം അഴിച്ചുവിട്ട് കൊലപാതകത്തിന് കാരണമായ കാമുകന് ആജീവനാന്ത തടവും വിധിച്ചു. 27-കാരി കേയ്‌ലെ സിസ്വിക്, 27-കാരന്‍ കൈല്‍ കാംപെല്‍ എന്നിവര്‍ക്കാണ് ലീഡ്‌സ് ക്രൗണ്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 2016 ഫെബ്രുവരിയില്‍ ഹഡേഴ്‌സ്ഫീല്‍ഡിലെ വീട്ടില്‍ റിലെ സിസ്വിക്കിന്റെ മരണത്തെത്തുടര്‍ന്നാണ് കേസ്. 

കാംപെല്‍ കുഞ്ഞിന്റെ വയറ്റില്‍ പരുക്കേല്‍പ്പിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു മൂന്നു വയസ്സുകാരന്‍ മരിച്ചത്. മുഷ്ടി കൊണ്ട് ഇടിക്കുകയോ, ശരീരത്തില്‍ ചാടുകയോ, എന്തെങ്കിലും വസ്തു ഉപയോഗിച്ച് മര്‍ദ്ദിക്കുകയോ ചെയ്തത് മൂലമാണ് ഈ ഗുരുതര പരുക്കേറ്റതെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. കുഞ്ഞിന്റെ കുടല്‍മാല മര്‍ദ്ദനത്തില്‍ പൂര്‍ണ്ണമായി വേര്‍പ്പെട്ടു. കൂടാതെ കടുപ്പമേറിയ ഇന്‍ഫെക്ഷനുകളും ഇവനെ ബാധിച്ചു. 

കുഞ്ഞിന്റെ അവസ്ഥ മോശമാണെന്ന് മനസ്സിലാക്കുമ്പോള്‍ അധികൃതരെ വിവരം അറിയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കേസില്‍ അതും ഉണ്ടായില്ല. റിലേയ്ക്ക് പരുക്കേറ്റ കാര്യത്തില്‍ സിസ്വിക്കും, കാംപെല്ലും മൗനം പാലിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. ആറാഴ്ച നീണ്ട വിചാരണ പൂര്‍ത്തിയാക്കിയ ശേഷം ഏഴ് പുരുഷന്‍മാരും, അഞ്ച് സ്ത്രീകളും അടങ്ങുന്ന ജൂറി എട്ട് മണിക്കൂര്‍ കൊണ്ട് ശിക്ഷാവിധി പ്രസ്താവിച്ചു. 

കാംപെല്ലിന് ആജീവനാന്ത ശിക്ഷയാണ് കോടതി പ്രസ്താവിച്ചത്. ഇതനുസരിച്ച് ചുരുങ്ങിയത് 20 വര്‍ഷം ജയിലില്‍ കിടക്കണം. അമ്മ സിസ്വിക്കിന് ഏഴ് വര്‍ഷവും ജയില്‍ശിക്ഷ അനുഭവിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.