CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 39 Seconds Ago
Breaking Now

അന്നും ഇന്നും ഹൃതിക്കിന് ഒരു മാറ്റവുമില്ല ; ഈ ചിത്രം കണ്ടു നോക്കൂ

ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള നടനാണ് ഹൃത്വിക് റോഷന്‍ എന്ന് അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത നടന്‍. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ കൗമാരകാലത്തെ ഒരു ഫോട്ടോ വൈറലാകുകയാണ്. ആ ഫോട്ടോയില്‍, ചെറിയ കുട്ടിയായി ആലിയ ഭട്ടുമുണ്ട്. 

ഹൃത്വിക് അന്നും ഇന്നും ഒരുപോലെ തന്നെയാണ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. 

സൂപ്പര്‍ 30 എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം. ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ അഭിനയിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.