CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 21 Seconds Ago
Breaking Now

മദ്യം ആരോഗ്യത്തിന് ഗുണകരം! വിസ്‌കി ആയുസ്സിന്റെ രഹസ്യമാക്കിയ ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ വ്യക്തി വിടവാങ്ങി; 26 പ്രധാനമന്ത്രിമാരെയും, അഞ്ച് സര്‍വ്വാധിപതികളെയും, രണ്ട് ലോകയുദ്ധങ്ങളും കണ്ട് 112-ാം വയസ്സില്‍ മരണം!

60 വര്‍ഷക്കാലം ഈ രീതി പിന്തുടര്‍ന്ന താന്‍ ഇത് നിര്‍ത്താനും ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു

മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഇത് അറിയാത്ത ആരെങ്കിലും മദ്യം ഉപയോഗിക്കുന്നുണ്ടാകുമോ? അത് ശരീരത്തിന് അപകടം വരുത്തുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഉപയോഗവുമായി കൈയ്‌പേറിയ കഷായം പോലെ മദ്യം ആളുകള്‍ ഉപയോഗിക്കുന്നത്. ഭൂരിഭാഗം പഠനങ്ങളും മദ്യം ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു. പക്ഷെ തന്റെ 112 വയസ്സ് വരെ നീണ്ട ആയുസ്സിന് ഗ്രേസ് ജോണ്‍സ് നന്ദി പറയുന്നത്, നല്ലൊന്നാന്തരം വിസ്‌കിയോടാണ്! ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് ചൂടിയാണ് ജോണ്‍സ് മരണത്തിന് കീഴടങ്ങിയത്. 

വോര്‍സെസ്റ്ററിലെ വീട്ടില്‍ ഉറക്കിലായിരുന്നു മരണത്തിന്റെ വരവ്, കുടുംബം അറിയിച്ചു. 26 പ്രധാനമന്ത്രിമാര്‍, അഞ്ച് സര്‍വ്വാധിപതികള്‍സ രണ്ട് ലോകമഹായുദ്ധങ്ങള്‍ എന്നിവയെല്ലാം കടന്നാണ് ഒരു കുട്ടിയുടെ അമ്മയായ ഗ്രേസ് ജോണ്‍സ് ജീവിതം ജീവിച്ചുതീര്‍ത്തത്. ജീവിതം അവസാനിക്കുന്നത് വരെ ആരോഗ്യത്തോടെ, ആക്ടീവായി തന്നെയായിരുന്നു അവരുടെ ജീവിതം. 1906 സെപ്റ്റംബര്‍ 16-നായിരുന്നു ജോണ്‍സിന്റെ ജനനം. യുകെയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ഒലിവ് ബോര്‍ 113-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയതോടെയാണ് ആ കിരീടം ഇവര്‍ക്ക് കൈവന്നത്. 

ഒരു വികാരിയുടെ മകളായി പിറന്ന ജോണ്‍സ് ചീഫ് എഞ്ചിനീയര്‍ ലിയോണാര്‍ഡ് റോഡറിക് ജോണ്‍സിനെ 1933-ല്‍ ലിവര്‍പൂളില്‍ വെച്ച് വിവാഹം ചെയ്തു. 79-ാം വയസ്സില്‍ 1986-ല്‍ ലിയോണാര്‍ഡ് മരിക്കുന്നത് വരെയുള്ള 53 വര്‍ഷക്കാലം ഇരുവരും വിവാഹിതരായി ജീവിച്ചു. ഇവരുടെ ഏക മകള്‍ക്ക് ഇപ്പോള്‍ 80 വയസ്സായി. പ്രായത്തിന്റെ കാര്യത്തില്‍ ഓരോ നാഴികക്കല്ല് കീഴടക്കുമ്പോഴും ഇവര്‍ സൂപ്പര്‍താരമായി മാറി. 2005-ല്‍ ബ്രോഡ്‌വേ കെയര്‍ ഹോമിലേക്ക് താമസം മാറി. ചെറിയ അളവില്‍ വിസ്‌കിയും, അതില്‍ അല്‍പ്പം വെള്ളവും ചേര്‍ത്ത് ഓരോ രാത്രിയും കഴിക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് ജോണ്‍സ് വെളിപ്പെടുത്തിയിരുന്നു. 

60 വര്‍ഷക്കാലം ഈ രീതി പിന്തുടര്‍ന്ന താന്‍ ഇത് നിര്‍ത്താനും ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ബ്രോഡ്‌വേ സെന്റ് മൈക്കിള്‍ & ഓള്‍ ഏഞ്ചല്‍സ് കൊഫെ ചര്‍ച്ചില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തും. ഇപ്പോള്‍ കെന്റിലെ സെവെനോക്‌സില്‍ താമസിക്കുന്ന 111-കാരി ഡൊറോത്തി പെയിനാണ് നിലവില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായമുള്ള വ്യക്തി. 




കൂടുതല്‍വാര്‍ത്തകള്‍.