Breaking Now

മഴവില്‍ സംഗീത മാമാങ്കത്തിന് അത്യുഗ്രമായ പര്യവസാനം..

ജൂണ്‍ 8 ന് ബോണ്‍മൗത്തില്‍ വച്ച് നടന്ന മഴവില്‍ സംഗീതത്തിന്റെ ഓളങ്ങള്‍ ഓരോ സംഗീതപ്രേമികളുടെയും മനസ്സില്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു.

രാഗവും, താളവും, ശ്രുതിയും, മേളവും,നിറങ്ങളും കൈകോര്‍ത്ത രാവിന് നൃത്തവും കൂടി ചേര്‍ന്നപ്പോള്‍ ഒരു മഴവില്ലിന്റെ പകിട്ടായി മാറി.

വൈകുന്നേരം 04:30 ആരംഭിച്ച സംഗീത വിരുന്ന്, ഏവര്‍ക്കും  പ്രിയങ്കരനും നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരവുമായ ബ്രിസ്റ്റോള്‍ മേയര്‍ ശ്രീ ടോം ആദിത്യ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രശസ്ത ഗായകരായ ജിന്‍സ് ഗോപിനാഥ്, വാണിജയറാം, ദീപക് യതീന്ദ്രദാസ് എന്നിവരും തിരിതെളിയിച്ചു ഐശ്വര്യപൂര്‍ണ്ണമായ ഒരു തുടക്കമിട്ടു. മഴവില്ലിന്റെ സാരഥികളായ അനീഷ് ജോര്‍ജ് , ടെസ്സ് മോള്‍ ജോര്‍ജ് ,സംഘടകരായ ശ്രീ ഡാന്റ്‌റൊ പോള്‍, ശ്രീ കെ എസ് ജോണ്‍സന്‍ , ശ്രീ സുനില്‍ രവീന്ദ്രന്‍ , ശ്രീ ഷിനു സിറിയക് , ശ്രീമതി സൗമ്യ ഉല്ലാസ് , ശ്രീമതി ജിജി ജോണ്‍സന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 

 

ഇന്ത്യന്‍ സൈനികരെ ആദരിക്കുവാനായി ''Tribute to Indian soldiers ''എന്ന ഗാനാഞ്ജലി പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിക്കുമ്പോള്‍ കളര്‍ മീഡിയയുടെ ലെഡ് സ്‌ക്രീനില്‍ മിന്നിമറഞ്ഞ ദൃശ്യങ്ങള്‍, സൈനികരുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ ഓര്മപെടുത്താന്‍ ഉതുകുന്നവയായിരുന്നു. ഇന്ത്യന്‍ സൈനികരെ പ്രതിനിദാനം ചെയ്തുകൊണ്ട് ബോണ്‍മോത്തിലെ കുരുന്നുകള്‍ സൈനിക വേഷമിട്ട് സല്യൂട്ട് ചെയ്തു നിന്നപ്പോള്‍ ദേശസ്‌നേഹത്താല്‍ സദസ്സില്‍ നിന്നും ''ഭാരത് മാതാ കീ ജയ്'' കള്‍ മുഴങ്ങി.

 

തുടര്‍ന്ന് ജിന്‍സും ,വാണിയും,ദീപകും ചേര്‍ന്ന് തീര്‍ത്ത ഒരു സംഗീത പെരുമഴയായിരുന്നു , ഒന്നിന് പുറകെ ഒന്നായി എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങള്‍ , മോഹന്‍ലാല്‍ ഹിറ്റ്‌സ്, വിജയ് ഹിറ്റ്‌സ്  ഗാനങ്ങളില്‍ സദസ്സ് ആടി തിമര്‍ത്തു. 

ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി ''ശ്യാമ ഈ സംഗീത് '' എന്ന  ഗാനകൂട്ട്  അനീഷും , ടെസ്സ യും ഗിരിജയും കൂടി ആലപിച്ചപ്പോള്‍ . യു കെ യിലെ ഉടനീളം ഉള്ള ഗായകര്‍ അവരുടെ ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കൈയിലെടുത്തു.

 

ഓരോ ഗാനത്തിനും ആമുഖമെന്നപോല്‍ സംഗീതം , വരികള്‍ ,പാടിയവര്‍ തുടങ്ങിയവരെ കുറിച്ചുള്ള വിരസത ഇല്ലാത്ത വിവരണം, പ്രശസ്ത  അവതാരകയും  കവയത്രിയുമായ രശ്മിയുടെ സ്വതസിദ്ധമായ  ശൈലിയില്‍ അവതരിപ്പിച്ചത്  അതാതു ഗാനത്തിന്റെ ശില്പികളെകുറിച് അറിയുന്നതിന് സദസ്സിനെ സഹായിച്ചു.

 

സന്തോഷ്  നമ്പ്യാരുടെയും കൂട്ടരുടെയും ലൈവ്ഓര്‍ക്കസ്ട്ര മഴവില്ലിന്റെ  സവിഷേതയായി മാറിയിട്ട് നാളുകള്‍ ഏറെ ആയെങ്കിലും, ഒരു പുതു അനുഭവം പോലെ ഒരു പാളിച്ച പോലും വരാതെ യുകെയില്‍ ഉടനീളം  നിന്ന് എത്തിയവുടെയും ,പ്രശസ്ത ഗായകരുടെയും ശബ്ദത്തിന് താളമിട്ടു. എല്ലാവരുടെയും പ്രശംസക്ക് പത്രമാവുകെയും ചെയ്തു.

 

ഈ വര്‍ഷത്തെ മഴവില്‍ സംഗീതത്തിന്റെ ശബ്ദ വെളിച്ചം  നിയന്ത്രിച്ചത്  ബീറ്‌സ് ഡിജിറ്റല്‍ യുകെ യുടെ   ബിനു ജേക്കബ്  ആയിരുന്നു ...  ഈ നോര്‍തംപ്റ്റന്‍ സ്വദേശി കഴിഞ്ഞ നാലു വര്‍ഷമായി മഴവില്‍ സംഗീതത്തോടൊപ്പം  സഞ്ചരിക്കുന്നു ..

 

പതിവുപോലെ കളര്‍ മീഡിയയുടെ ലെഡ് സ്‌ക്രീനില്‍  ഓരോ ഗാനത്തിന്റെയും ദൃശ്യങ്ങള്‍ മിന്നിമറഞ്ഞത് ആസ്വാദനത്തിന്റെ ആഴം പതിന്മടങ്ങാക്കി.  ശ്രി വെല്‍സ് ചാക്കോ യുടെ നേതൃത്വത്തിലുള്ള  കളര്‍ മീഡിയ യുകെയില്‍  പ്രശ്‌സതരാണ് 

 

മഴവില്ലിന്റെ നിറങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഒപ്പിയെടുത്ത   ജിനു സി  വര്‍ഗീസ് (ഫോട്ടോജിന്‍സ്)  , റോണി  ജോര്‍ജ് (എ ര്‍ ഫോട്ടോഗ്രാഫി) , സന്തോഷ് ബെഞ്ചമിന്‍  (എസ്  എന്‍  ഫോട്ടോഗ്രാഫി) എന്നിവര്‍ എന്നും മഴവില്ലിനോടൊപ്പോം സഞ്ചരിക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു.

 

നല്ല സംഗീതത്തോടൊപ്പോം  നല്ല ഭക്ഷണവും ഒരുക്കിയിരുന്നു മഴവില്‍ സംഗീതം.

 യു കെ യിലെ പ്രശസത ഷെഫ്   അബ്ദുള്‍ മുനീറിന്റെ   രുചികരമായ കേരള ഭക്ഷണവും ആസ്വദിക്കുവാനുള്ള ഒരവസരവും കൂടി കാണികള്‍ക്കു ഉണ്ടായി.

 

ബോണ്‍മൗത് തമിഴ് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്, ലണ്ടന്‍ വാട്‌ഫോര്‍ഡില്‍ നിന്നുമുള്ള ജയശ്രീയും സംഘവും അവതരിപ്പിച്ച ഡാന്‍സ്‌കള്‍ .......

 

തുടങ്ങിയവ മഴവില്ലിന് കൂടുതല്‍ നിറങ്ങളേകി.

 

 

രാത്രി പതിനൊന്നു മണിയോടുകൂടി കൊടിയിറങ്ങിയ സംഗീത ഉത്സവത്തിന്, ഗായകര്‍ക്കുള്ള ഉപഹാരവും വിശിഷ്ട അതിഥികളുടെ കൈയില്‌നിന്നും വാങ്ങാനുള്ള അവസരവും ഉണ്ടായി. 

ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എന്തിന് ഇംഗ്ലണ്ട്, പോളണ്ട്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും മഴവില്ലിന്റെ സദസ്സില്‍ ആസ്വാദകരായി എന്നതിലൂടെ സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലായെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

യു കെ യിലുടനീളമുള്ള അഞ്ഞൂറില്പരം കലാകാരന്‍ മാരും ആസ്വാദകരും അണിനിരന്ന ഒരു വേദിയായി മഴവില്‍ സംഗീതം നിറഞ്ഞൊഴുകിയ  ഈ വേളയില്‍ 

അടുത്ത മഴവില്ലിനായുള്ള കാത്തിരിപ്പിനു തുടക്കമിക്കുകൊണ്ടു ...

നന്ദിയോടെ മഴവില്ല് ഭാരവാഹികള്‍.

 
കൂടുതല്‍വാര്‍ത്തകള്‍.