CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 34 Seconds Ago
Breaking Now

കാറില്‍ നിന്നും കത്തിച്ച സിഗററ്റ് കുറ്റി സിംപിളായി വലിച്ചെറിഞ്ഞു; യാത്രക്കാരനെ പിടിച്ചുനിര്‍ത്തി 30,000 രൂപ പിഴ അടപ്പിച്ച് പോലീസ്

പോലീസ് മേധാവിയുടെ ഇടപെടലിന് സോഷ്യല്‍ മീഡിയ കൈയടിക്കുകയാണ്.

ഓടുന്ന വാഹനത്തില്‍ സാധനങ്ങള്‍ വലിച്ചെറിയുന്നത് ചിലരുടെ ഹോബിയാണ്. വീട്ടിലെ മാലിന്യങ്ങള്‍ മുതല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വരെ ഇത്തരത്തില്‍ പുറത്തേക്ക് എറിയപ്പെടാറുണ്ട്. ഇതുംപോരാഞ്ഞാണ് ചിലര്‍ തീകെടുത്താന്‍ പോലും ബുദ്ധിമുട്ടാതെ സിഗററ്റ് കുറ്റി ചില്ലിലൂടെ പുറത്തേക്ക് ഇടുന്നതും പതിവാണ്. ഇത്തരത്തില്‍ സിഗററ്റ് പുറത്തേക്ക് ഇട്ട് കടന്നുപോയ യാത്രക്കാരനെ പിടിച്ചുനിര്‍ത്തി പിഴ അടപ്പിച്ച കനേഡിയന്‍ പോലീസ് മേധാവിക്കാണ് ഇപ്പോള്‍ കൈയടി വാങ്ങുന്നത്. 

വിക്ടോറിയ പോലീസ് മേധാവി ഡെല്‍ മനാകാണ് ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്തത്. 575 ഡോളര്‍, ഏകദേശം 30000 രൂപയുടെ പിഴയാണ് കത്തുന്ന സിഗററ്റ് പുറത്തിട്ടതിന് ഇദ്ദേഹം ഈടാക്കിയത്. മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പായി റെസീപ്റ്റിന്റെ ചിത്രം മനാക് ട്വിറ്ററില്‍ പങ്കുവെച്ചു. 'സിഗററ്റ് കുറ്റി കാറില്‍ നിന്നും പുറത്തെറിയാതിരിക്കാന്‍ 575 കാരണങ്ങള്‍' എന്നായിരുന്നു തലക്കെട്ട്. 

ഡ്രൈവറെ തടഞ്ഞുനിര്‍ത്തി എന്ത് കൊണ്ടാണ് അലക്ഷ്യമായി സിഗററ്റ് കുറ്റി പുറത്തെറിഞ്ഞതെന്ന് മനാക് അന്വേഷിച്ചു. തന്റെ കാര്‍ കത്തിപ്പോകാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടെന്നായിരുന്നു അയാളുടെ മറുടി. ഇതിന് കാറില്‍ പുകവലിക്കാതിരുന്നാല്‍ മതിയെന്ന് പോലീസ് മേധാവി ഉപദേശിച്ചു. 

ഇതിന് ശേഷമാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത തരത്തില്‍ ഒരു പിഴ ഈടാക്കിയത്. വനപ്രദേശത്ത് തീപടരാന്‍ ഇടയുള്ളതാണ് കാരണം എഴുതിയത്. എന്തായാലും പോലീസ് മേധാവിയുടെ ഇടപെടലിന് സോഷ്യല്‍ മീഡിയ കൈയടിക്കുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.