CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 10 Seconds Ago
Breaking Now

ധവാന്‍ ഒരു പോരാളിയാണ്, ശക്തമായി തിരിച്ചുവരും; പരുക്കേറ്റ താരത്തിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഈ സ്‌റ്റേജില്‍ ധവാന്‍ ടീമിനൊപ്പം വേണമെന്നത് അത്ര പ്രാധാന്യമല്ല. എന്നിരുന്നാലും സെമിയിലും ഫൈനലിവും ടീമിനെ വിജയത്തിലെത്തിക്കാന്‍ ആ സേവനം ആവശ്യവുമാണ്

2019 ലോകകപ്പില്‍ ശുഭപ്രതീക്ഷയോടെ മുന്നേറുമ്പോഴാണ് ടീമിനെ ഞെട്ടിച്ച് ഓപ്പണര്‍ ശിഖര്‍ ധവാന്‍ വിരലിന് പരുക്കേറ്റ് പുറത്തായത്. ടീം മാനേജ്‌മെന്റിനെ തന്നെ കുഴപ്പത്തിലാക്കിക്കൊണ്ടായിരുന്നു ഈ പരുക്കിന്റെ വരവ്. അടുത്ത മത്സരം പാകിസ്ഥാന് എതിരെ ആയതിനാല്‍ ടൂര്‍ണമെന്റില്‍ കോമ്പിനേഷന്‍ കൃത്യമാക്കാനുള്ള തത്രപ്പാടിലാണ്. ഇടംകൈയന്‍ ഓപ്പണര്‍ ഫിറ്റ്‌നസ് നേടി ടീമില്‍ തിരിച്ചെത്തുമോയെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പടരുന്നത്. 

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പക്ഷെ ആ തിരിച്ചുവരവില്‍ യാതൊരു സംശയവുമില്ല. ധവാന്‍ ഒരു പോരാളിയാണെന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസത്തിന് ബലം നല്‍കുന്നത്. ഈ സ്‌റ്റേജില്‍ ധവാന്‍ ടീമിനൊപ്പം വേണമെന്നത് അത്ര പ്രാധാന്യമല്ല. എന്നിരുന്നാലും സെമിയിലും ഫൈനലിവും ടീമിനെ വിജയത്തിലെത്തിക്കാന്‍ ആ സേവനം ആവശ്യവുമാണ്. 

2009ല്‍ ന്യൂസിലാന്‍ഡിന് എതിരെ ഒടിഞ്ഞ വിരലുമായി കളത്തിലിറങ്ങിയ തന്റെ അനുഭവം സച്ചിന്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. '2009 പര്യടനത്തില്‍ ഒടിഞ്ഞ വിരലുമായാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ ഒരു ക്യാച്ച് എടുക്കവെയാണ് വിരല്‍ ഒടിഞ്ഞത്. കളിക്കാര്‍ അസ്വസ്ഥതകള്‍ക്കിടയിലും കളത്തിലിറങ്ങാന്‍ പഠിക്കുന്നവരാണ്. ശിഖര്‍ ഒരു പോരാളിയാണ്, അതുകൊണ്ട് പോരാടി തിരിച്ചുവരും', സച്ചിന്‍ പറഞ്ഞു. 

ഐസിസി ടൂര്‍ണമെന്റുകളില്‍ സ്വന്തം മേന്മ എന്തെന്ന് ലോകത്തെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യം ധവാനില്ല. അദ്ദേഹത്തിന്റെ കണക്കുകള്‍ ഇതിന് തെളിവാണ്. ഇനി ബാക്കിയുള്ളത് ഫിറ്റ്‌നസ് വീണ്ടെടുത്ത് പ്രകടനം നടത്തുക മാത്രം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.