CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 1 Seconds Ago
Breaking Now

രോമവും പല്ലും കൊഴിഞ്ഞിട്ടില്ല ; ചെന്നായ ചത്തിട്ട് നാല്‍പതിനായിരം വര്‍ഷം ; ഗവേഷകര്‍ ഞെട്ടലില്‍

ഐസ് മൂടികിടന്നത് കൊണ്ടാകാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ തല നശിക്കാതെ കിടന്നത്.

രോമങ്ങളോ പല്ലോ കൊഴിയാത്ത ചെന്നായയുടെ തല ഗവേഷകരെ ഞെട്ടിച്ചു. തലച്ചോറും മുഖത്തിന് വലിയ കേടുപാടുകളൊന്നും ഇല്ല. ഈ ചെന്നായ ചത്തിട്ട് നാല്‍പതിനായിരം വര്‍ഷം കഴിഞ്ഞെന്നതാണ് ലോകത്തെ ഞെട്ടിക്കുന്നത്. റഷ്യയിലെ അതിശൈത്യ മേഖലയില്‍ നിന്നാണ് ഭീമന്‍ ചെന്നായയുടെ തല ഗവേഷകര്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവിലത്തെ ഐസ്ഏജ് കാലത്തുള്ളതാകാം ഈ ചെന്നായയെന്നും മൂന്നോ നാലോ വയസ്സു മാത്രമാകാം പ്രായമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ഐസ് മൂടികിടന്നത് കൊണ്ടാകാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ തല നശിക്കാതെ കിടന്നത്. ശരീരം നിരയെ രോമങ്ങളുള്ള ഭീകര രൂപികളായ ആനകളുണ്ടായിരുന്നുവെന്ന് കരുതുന്ന കാലത്ത് തന്നെയാണ് ഈ ചെന്നായയും ജീവിച്ചിരുന്നതെന്നാണ് നിഗമനം. അക്കാലത്ത് ജീവിച്ചിരുന്നിരുന്ന മൃഗങ്ങളെ പറ്റിയുള്ള ഗവേഷണങ്ങളും പഠനങ്ങളും തുടരുകയാണ്. ഇപ്പോള്‍ കണ്ടെത്തിയ ചെന്നായയുടെ തല കൂടുതല്‍ പഠനങ്ങള്‍ക്കു ഉപയോഗപ്പെടുമെന്നാണ് കണക്കാക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.