CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 19 Minutes 6 Seconds Ago
Breaking Now

മകന്റെ രോഗം മൂലം ഉറക്കം നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജ കാര്‍ ഓടിക്കവെ ഉറക്കത്തിലേക്ക് വഴുതിവീണു; നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചുകയറി 70-കാരി കൊല്ലപ്പെട്ടു; കേസില്‍ ഐടി ബിസിനസ്സുകാരിക്ക് രണ്ടര വര്‍ഷം ജയില്‍

അപകടകരമായ ഡ്രൈവിംഗില്‍ അനുഷ രംഗനാഥന്‍ കുറ്റസമ്മതം നടത്തിയതോടെയാണ് രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷ

ഉറക്കം വരുമ്പോള്‍ വാഹനം ഓടിക്കുന്നത് അപകടകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. വാഹനം ഓടിക്കുമ്പോളുള്ള കാറ്റ് ഉറക്കത്തെ അനായാസം കണ്ണുകളിലേക്ക് വിളിച്ചുവരും. ഉറക്കത്തിലേക്ക് പോകുന്നത് നമ്മള്‍ പോലും അറിയുകയുമില്ല. ഇതോടെ സ്വന്തം ജീവനോ റോഡില്‍ മറ്റാരുടെയെങ്കിലും ജീവനോ ഇതുമൂലം കവരാന്‍ ഇടയാക്കുകയും ചെയ്യും. ഉറക്കം തീരെയില്ലാത്ത അവസ്ഥയില്‍ തന്റെ 18 മാസം പ്രായമുള്ള കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്ന അനുഷ രംഗനാഥനും ഈ തെറ്റ് സംഭവിച്ചു. വാഹനം ഓടിക്കവെ ഉറക്കത്തിലേക്ക് പോയ ഈ ഇന്ത്യന്‍ വംശജ ഒരു 70-കാരിയുടെ ജീവനാണ് കവര്‍ന്നത്. 

റോഡില്‍ അപകടം സൃഷ്ടിച്ച് ഇവരെ കൊലപ്പെടുത്തിയ കേസില്‍ ഐടി ബിസിനസ്സുകാരിയായ ഈ 41-കാരിക്ക് രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ എ-റോഡിലൂടെ സഞ്ചരിച്ച അനുഷയുടെ ടൊയോട്ട കാര്‍ നിയന്ത്രണം തെറ്റി മറുവശത്തു കൂടെ സഞ്ചരിക്കുകയായിരുന്ന പെന്‍ഷനറുടെ കാറില്‍ ഇടിച്ച് കയറുകയായിരുന്നു. 70 വയസ്സുണ്ടായിരുന്ന പട്രീഷ്യ റോബിന്‍സണ് അപകടത്തില്‍ അതീവ ഗുരുതരമായ പരുക്കുകളാണ് ഏറ്റത്. 

അപകടസമയത്ത് അമ്മയ്‌ക്കൊപ്പം ഇവരുടെ 18 മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന കുഞ്ഞ് ഇടിയുടെ ആഘാതത്തില്‍ ഫൂട്‌വെല്ലിലേക്ക് തെറിച്ചുവീണു. കാര്‍ കത്തിയമരുമ്പോള്‍ ഭാഗ്യം കൊണ്ട് ഇരുവരെയും ജീവനോടെ പുറത്തെടുത്തു. ഇവരെ രക്ഷപ്പെടുത്തിയെങ്കിലും റോബിന്‍സന്റെ കാര്യത്തില്‍ ഈ ഭാഗ്യം കടാക്ഷിച്ചില്ല. ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളും തകര്‍ന്നതിനാല്‍ അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിനൊടുവില്‍ മരണം തേടിയെത്തി. അപകടകരമായ ഡ്രൈവിംഗില്‍ അനുഷ രംഗനാഥന്‍ കുറ്റസമ്മതം നടത്തിയതോടെയാണ് രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷ കോടതി വിധിച്ചത്. 

കുഞ്ഞ് ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായതിനാല്‍ അനുഷയുടെ ഉറക്കം നഷ്ടമായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ച ഉറക്കത്തിന് കാരണമായത്. എന്നാല്‍ ഇതുകൊണ്ട് ശിക്ഷ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ജഡ്ജ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.