വീട്ടില്‍ വളര്‍ത്തുന്ന സിംഹത്തിന്റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞ് ഉടമ. കുര്‍ദിഷ് സ്വദേശിയായ ബ്രിഫ്കാനിയെന്ന യുവാവാണ് സിംഹത്തിന്റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞത്.
പിറന്നാള്‍ ആഘോഷം അതിരുകടന്നപ്പോഴായിരുന്നു ബ്രിഫ്കാനിയുടെ പ്രകടനം. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കലും ചുറ്റുമുണ്ടായിരുന്നു. ലിയോ എന്ന വളര്‍ത്തു സിംഹത്തിന്റെ മുഖത്താണ് ഇയാള്‍ കേക്ക് വലിച്ചെറിഞ്ഞത്. ചുറ്റും കൂടി നില്ക്കുന്ന യുവാക്കളും സിംഹത്തിന് നേരെ പേപ്പര്‍ പ്ലേറ്റുകളും മറ്റും എറിയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ബ്രിഫ്കാനി കാണിക്കുന്നത് ക്രൂരതയാണെന്ന് പറഞ്ഞ് നിരവധിപേര്‍ രംഗത്തുവന്നു.
എന്നാല്‍ താന്‍ സിംഹത്തെ ദ്രോഹിച്ചില്ലെന്നും തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമാണ് ലിയോയെന്നും ബ്രിഫ്കാനി കുറിച്ചു. പിറന്നാള്‍ ആഘോഷത്തിന്റെ ആവേശത്തില്‍ ചെയ്തതിന് ഇയാള്‍ ക്ഷമ പറഞ്ഞു.