CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 54 Minutes 38 Seconds Ago
Breaking Now

നേതാക്കളെല്ലാം പൂച്ചകള്‍, കാറ്റ് ഫില്‍റ്റര്‍ ഓണാക്കി ; പാക് നേതാക്കളെല്ലാം വെട്ടിലായി

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തക ചിത്രമടക്കം ട്വിറ്ററില്‍ ഇത് പോസ്റ്റ് ചെയ്തതോടെ ചിരി തുടങ്ങിയത്.

ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കവേ നയതന്ത്ര കീഴ്വഴക്കം തെറ്റിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വാര്‍ത്ത ലോക ശ്രദ്ധ നേടിയിരുന്നു. ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങിനിടെ വേദിയിലെത്തിയ ഇമ്രാന്‍ഖാന്‍ മറ്റ് നേതാക്കള്‍ ഇരിക്കാതെ കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതിലും വിചിത്രമായ സംഭവമാണ് പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ക്വാ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

ഈ മേഖലയിലെ നേതാക്കള്‍ വളരെ ഗൗരവമായി വാര്‍ത്താ സമ്മേളനം നടത്തുകയാണ്. പക്ഷെ കാറ്റ് ഫില്‍റ്റര്‍ ഓണ്‍ ആക്കിയാണ് മീറ്റ്. തലയില്‍ പൂച്ചയുടെ ചെവിയും മുഖത്ത് മീശയും സ്വാഭാവികമായും പ്രത്യക്ഷപ്പെടും. സംസാരിക്കുന്ന നേതാക്കളെല്ലാം പൂച്ചകളാകും എന്നതാണ് ഫലം. ഇത് ഫേയ്‌സ്ബുക്കില്‍ തല്‍സമയം കാണിച്ചുകൊണ്ടുമിരുന്നു. ഇതു കണ്ടവര്‍ കാറ്റ് ഫില്‍റ്റര്‍ ഓഫ് ചെയ്യാന്‍ മെസേജ് അയച്ചുകൊണ്ടേയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തക ചിത്രമടക്കം ട്വിറ്ററില്‍ ഇത് പോസ്റ്റ് ചെയ്തതോടെ ചിരി തുടങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.